Advertisment

തൃശൂര്‍ വരവൂര്‍ വ്യവസായ പാര്‍ക്കില്‍ ഭൂമി പര്‍ച്ചേസ് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു

New Update

publive-image

തൃശൂര്‍ വരവൂരിലെ വ്യവസായ എസ്റ്റേറ്റില്‍ ഉല്‍പാദന മേഖലയില്‍ സംരംഭം ആരംഭിക്കുന്നതിനായി വ്യവസായ ഭൂമി ഹയര്‍ പര്‍ച്ചേസ് വ്യവസ്ഥയില്‍ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രകൃതി സൗഹൃദ സംരംഭങ്ങള്‍ക്കാണ് സ്ഥലം അനുവദിക്കുക. കാര്‍ഷികാധിഷ്ഠിത ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍, റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ്, സിഎന്‍സി ഇലക്ട്രോണിക് തുടങ്ങിയ സംരംഭങ്ങള്‍ക്ക് മുന്‍ഗണന. അപേക്ഷയോടൊപ്പം ആവശ്യമായ ബ്ലോക്കിന് അനശ്വതമായ കെട്ടിടം ഉള്‍പ്പെടുത്തിയ സൈറ്റ് പ്ലാന്‍, സ്ഥാപന ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍, പദ്ധതി രേഖ, ഫീസ് അടച്ച ചലാന്‍ പകര്‍പ്പ് എന്നിവയും സമര്‍പ്പിക്കണം.

താല്‍പര്യമുള്ള സംരംഭകര്‍ക്ക് www.industry.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. സര്‍ക്കാര്‍ ഫീസ് 5515 രൂപ, ഹെഡ് ഓഫ് അക്കൗണ്ട് -0851-00-102-88, ഇ എം ഡി 10,000/ ഹെഡ് ഓഫ് അക്കൗണ്ട് -8443-00-103. ഫീസ് അതാത് ഹെഡില്‍ ഒടുക്കേണ്ടതാണ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം പ്രിന്റൗട്ട് എടുത്ത് അസല്‍ ചലാന്‍ സഹിതം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15.

Advertisment