Advertisment

ആനക്കല്ല് ഗവ: ടൈബൽ വെൽഫയർ ഹൈസ്കൂളിലെ കുട്ടികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് നടത്തി

New Update

publive-image

മലമ്പുഴ: ആനക്കല്ല് ഗവ: ടൈബൽ വെൽഫയർ ഹൈസ്കൂളിലെ കുട്ടികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് നടത്തി. ഗ്രാമ പഞ്ചായത്തിലെ കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെയ്പ്പിപ്പിൻ്റെ ആദ്യ ഘട്ട ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കുമാരി രാധിക മാധവൻ നിർവ്വഹിച്ചു. മലമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിലാണ് 15നും 18 നും മദ്ധ്യേ പ്രായമായ കുട്ടികൾക്ക് കുത്തിവെയ്പ് നല്കിയത്.

Advertisment