Advertisment

കൊപ്പം - രാമനാഥപുരം പ്രതിഭ റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗവും പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

പാലക്കാട് : കൊപ്പം - രാമനാഥപുരം പ്രതിഭ റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗവും പുതുവത്സര ആഘോഷവും നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് കൗൺസിലറുമായ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻ്റ് പി.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ കെ.സി കൃഷ്ണകുമാരൻ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു.

ഇ പത്മ ശേഖർ,  വി.മനോജ്, എ.സുരേഷ് കുമാർ , കെ.സന്തോഷ് കുമാർ, ശാലിനി സന്തോഷ്  എന്നിവർ ആശംസകളർപ്പിച്ചു പ്രസംഗിച്ചു.  ചടങ്ങിൽ കലാ കായിക വിദ്യാഭ്യാസ ബിസിനസ്സ് മേഖലയിൽ മികവ് തെളിയിച്ചവരെ ആദരിച്ചു. പൊതുയോഗത്തിൽ പങ്കെടുത്ത ഏവർക്കും രാജേശ്വരി രവി സ്വാഗതം ആശംസിച്ചു. വനിതാ കൺവീനർ ബി. ശകുന്തള കൃഷ്ണ കുമാരൻ നന്ദി പറഞ്ഞു.

Advertisment