Advertisment

ലോകായുക്ത ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷ നേതാവ്

New Update

publive-image

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തയച്ചുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സില്‍വര്‍ ലൈനിനെതിരായ പരാതികള്‍ തടയുക എന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ട്. സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നയത്തിന് എതിരാണ് നീക്കം. കേരളത്തിലെ സിപിഎം പ്രാദേശിക സ്വഭാവമുള്ള പാര്‍ട്ടിയായി മാറിയെന്നും സതീശന്‍ കുറ്റപ്പെടുത്തി.

അഴിമതിയാരോപണത്തിൽ ലോകായുക്ത കണ്ടെത്തലുണ്ടായാൽ സർക്കാരിനു തന്നെ പരിശോധന നടത്തി രക്ഷപെടാനാകുന്ന രീതിയിലാണ് ഭേദഗതി വരുന്നത്. മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കുമെതിരായ പരാതിയിൽ ലോകായുക്ത സർക്കാരിനോട് നടപടിക്ക് ആവശ്യപ്പെട്ടാലും സർക്കാരിനും മുഖ്യമന്ത്രിക്കും ഹിയറിംഗ് നടത്തി നടപടി വേണ്ടെന്ന് വെക്കാം. പുതിയ ഭേദഗതി നിലവിൽ വന്നാൽ, ലോകായുക്തക്ക് പരാതി നൽകിയാൽ കാര്യവുമില്ലെന്ന നിലയിലേക്കെത്തും. ഇതിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.

Advertisment