കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്കൂള്‍ ശൃംഖലയായ ഓര്‍ക്കിഡ്സ് - ദി ഇന്റര്‍നാഷണല്‍ സ്കൂള്‍ രാജ്യവ്യാപകമായി ഓണ്‍ലൈന്‍ ഇന്റര്‍-സ്കൂള്‍ ഗാനാലാപന മത്സരം ഇന്ത്യന്‍ സിങ്ങിങ്ങ് ലീഗ് (ഐഎസ്എല്‍) സംഘടിപ്പിക്കുന്നു. 6-16 നും ഇടയില്‍ പ്രായമുള്ള സ്കൂള്‍ കുട്ടികളെ ലക്ഷ്യമിട്ടുള്ളതാണ് ഈ പരിപാടി. പ്രശസ്ത ഗായകരായ ഹരിഹരനും ഷാനുമാണ് ഈ വെര്‍ച്വല്‍ മ്യൂസിക് മത്സരത്തിന്റെ വിധി കര്‍ത്താക്കള്‍ . താല്‍പ്പര്യമുള്ള കുട്ടികള്‍ക്ക് 2022 ഫെബ്രുവരി 28 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. വിജയികളെ മാര്‍ച്ച് 15-ന് പ്രഖ്യാപിക്കും.
പങ്കെടുക്കുന്നവര്‍ www.indiansingersleague.com ല്‍ രജിസ്റ്റര്‍ ചെയ്യുകയും 60 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പ്രത്യേക മത്സര പേജില്‍ അപ്ലോഡ് ചെയ്യുകയും അതോടൊപ്പം അവരുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കുകയും വേണം.വീഡിയോകളില്‍ പശ്ചാത്തല സംഗീതമോ ഓട്ടോ-ട്യൂണിംഗോ കരോക്കെയോ ഉണ്ടാകരുത്. പങ്കെടുക്കുന്നവര്‍ക്ക് ഏത് വിഭാഗത്തില്‍ നിന്നും തങ്ങളുടെ പാട്ട് തിരഞ്ഞെടുക്കാം.വീഡിയോയുടെ ദൈര്‍ഘ്യം 60 സെക്കന്‍ഡില്‍ അധികമാകരുത്. പാട്ടുുകള് ഏത് ശൈലിയിലും ഭാഷയിലുമാകാം. പക്ഷേ അത് ഇന്ത്യന്‍ സിനിമ/ബാന്‍ഡ്/ആല്‍ബം എന്നിവയില്‍ നിന്നുള്ളതായിരിക്കണം.
Link to the registration form: www.indiansingersleague.com