Advertisment

കോ‍ഴിക്കോട് കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദിയുമായി രണ്ടുപേർ പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

കോഴിക്കോട്: തിമിംഗല ഛര്‍ദ്ദിലുമായി രണ്ടുപേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. കൊടുവള്ളി കിഴക്കോത്ത് ആയിക്കോട്ടില്‍ അജ്മല്‍ റോഷന്‍ (28), ഓമശ്ശേരി നീലേശ്വരം മഠത്തില്‍ സഹല്‍ (27) എന്നിവരെയാണ് കോഴിക്കോട് എന്‍ജിഒ ക്വാട്ടേഴ്സ് പരിസരത്ത് നിന്ന് വനപാലകര്‍ പിടികൂടിയത്.

ഡിഎഫ്ഒ കെ കെ സുനില്‍ കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കോഴിക്കോട് എന്‍ ജി ഒ ക്വാട്ടേഴ്സ് പരിസരത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്നും 4.300 കിലോ ആമ്പര്‍ ഗ്രീസ് കണ്ടെടുത്തു. വിദേശത്ത് ജോലി ചെയ്തിരുന്ന ഇവര്‍ രണ്ട് വര്‍ഷം മുമ്പാണ് ഇന്തോനീഷ്യയില്‍ നിന്നും ആമ്പര്‍ഗ്രീസ് കൊണ്ടുവരുന്നത്.

കിലോക്ക് 55 ലക്ഷം രൂപ വില നിശ്ചയിച്ച് ഇവ കൈമാറാനുള്ള ശ്രമത്തിനിടെ വനപാലകര്‍ ഇവരുടെ കാര്‍ വളയുകയായിരുന്നു. തിമിംഗല ചര്‍ദിയുമായി അജ്മാല്‍ റോഷന്‍ കാറില്‍ നിന്ന് പുറത്തിറങ്ങി. ഇതോടെ സഹല്‍ കാറുമായി രക്ഷപ്പെട്ടു. ഒന്നര കിലോമീറ്ററോളം സഞ്ചരിച്ചപ്പോള്‍ കാറ് മതിലില്‍ ഇടിച്ചു. ഇറങ്ങി ഓടിയ സഹലിനെ വനപാലകര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

Advertisment