Advertisment

അരിപ്പാറ വെള്ളച്ചാട്ടത്തിൽ വീണ് പ്ലസ്ടു വിദ്യാർഥി മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

കോഴിക്കോട്: അരിപ്പാറ വെള്ളച്ചാട്ടത്തില്‍ വീണ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. വടകര കോട്ടാക്കല്‍ ബീച്ച് സ്വദേശി സല്‍സബീല്‍ (18) ആണ് മരിച്ചത്. പയ്യോളി കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കഡറി സ്കൂൾ വിദ്യാർഥിയാണ്. ഉച്ചയ്ക്ക് ഒരു മണിയോടെ പ്ലസ് ടു വിദ്യാർഥികളായ ആറു പേരടങ്ങുന്ന സംഘമാണ് ഇവിടെ എത്തിയത്.

മൂന്ന് ബൈക്കുകളിലായാണ് സല്‍സബീല്‍ അടക്കം ആറുപേര്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാനെത്തിയത്. ഇതിനിടെ, സല്‍സബീല്‍ മുങ്ങിപ്പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisment