Advertisment

ബഡ്ജറ്റ് പൊതുവേ സ്വാഗതാർഹം;  കോഴിക്കോട് വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ തുക വകയിരുത്താത്തത് ഖേദകരം: വിവിധ സംഘടനകൾ

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

കോഴിക്കോട് : സംസ്ഥാന ബഡ്ജറ്റ് പൊതുവേ സ്വാഗതാർഹമാണെന്നും, കോഴിക്കോട് വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് തുക വകയിരുത്താത്തത് ഖേദകരമാണെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ചേർന്ന വിവിധ സംഘടനകളുടെ സംയുക്ത ബഡ്ജറ്റ് അവലോകന യോഗം വിലയിരുത്തി. വരുമാനം വർദ്ധിപ്പിക്കുന്നതിന് ഭൂമിയുടെ ന്യായവില വർദ്ധിപ്പിച്ചതും, മോട്ടോർ ബൈക്കിന് ഒരു ശതമാനം നികുതി വർദ്ധിപ്പിച്ചതും മറ്റും ഒഴികെ വ്യാപകമായ നികുതി വർധനവ് ഇല്ലാത്തത് ജനങ്ങൾക്ക് ആശ്വാസകരമായി.

വിലക്കയറ്റം തടയാൻ 2000 കോടി, കാർഷിക - ആരോഗ്യ - വിദ്യാഭ്യാസ - ഗതാഗത - ടൂറിസ - കലാ - കായിക - ഐ.ടി - വ്യവസായ - തുറമുഖ - സമസ്ത മേഖലകൾക്കും ഊന്നൽ നൽകിയ ബഡ്ജറ്റ് പൊതുവേ യോഗം സ്വാഗതം ചെയ്തു. ഉക്രൈനിൽ നിന്നും തിരിച്ചു വന്ന വിദ്യാർഥികളുടെ തുടർപഠനത്തിന് നോർക്കയുമായി ബന്ധപ്പെട്ട് പദ്ധതികൾ ആവിഷ്കരിക്കുമെന്ന ബഡ്ജറ്റിലെ പ്രഖ്യാപനം വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും വളരെ ആശ്വാസം നൽകുമെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രവാസികൾക്ക് ഗുണകരമായ പ്രഖ്യാപനങ്ങൾ ഒന്നും ബഡ്ജറ്റിൽ ഇല്ല എന്നത് പോരായ്മയായി യോഗം ചൂണ്ടിക്കാട്ടി കുടിശ്ശിക പിരിവിന്റെ പേരിൽ വ്യാപാരികളെ ജി.എസ്.ടി വകുപ്പ് പീഡിപ്പിക്കുമെന്ന ആശങ്ക യോഗത്തിൽ ഉയർന്നുവന്നു.

കൗൺസിൽ പ്രസിഡണ്ട് ഷെവലിയാർ സി. ഇ. ചാക്കുണ്ണി അധ്യക്ഷതവഹിച്ചു. ഖജാൻജി എം.വി കുഞ്ഞാമു, വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി, സെക്രട്ടറി ഇ. പി. മോഹൻദാസ്, അഖിലേന്ത്യ ആയുർവേദ സോപ്പ് നിർമ്മാണ അസോസിയേഷൻ വൈസ് പ്രസിഡണ്ട് ശ്രീമതി ശ്രീകല മോഹൻ, കേരളത്തിലെ രാജസ്ഥാൻ വ്യാപാരികളെ പ്രതിനിധീകരിച്ച് രാംദേവ് മംഗൾ സിംഗ്, വിദ്യാഭ്യാസ ഉപഭോക്തൃ സമിതി പ്രസിഡണ്ട് പി.ഐ. അജയൻ, സ്മാൾ സ്കെയിൽ ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി.ഹാഷിം, സെക്രട്ടറി കെ സലിം, സിറ്റി മർച്ചൻ അസോസിയേഷൻ പ്രസിഡന്റ് എം.ഐ അഷ്റഫ്, സെക്രട്ടറി ഉല്ലാസൻ എം.എൻ, ഡിസ്ട്രിക്ട് മർച്ചൻസ് അസോസിയേഷൻ സെക്രട്ടറി സി.വി. ജോസി, കുന്നോത്ത് അബൂബക്കർ, ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ നിയമോപദേഷ്ടാവ് അഡ്വക്കേറ്റ് എം.കെ. അയ്യപ്പൻ, ജനറൽ സെക്രട്ടറി സി.സി. മനോജ് എന്നിവർ പങ്കെടുത്തു. എം. അബ്ദുൽ റസാഖ് സ്വാഗതവും, കെ. ഹമീദ് നന്ദിയും രേഖപ്പെടുത്തി.

Advertisment