Advertisment

സംസ്കൃത സർവ്വകലാശാലയിൽ ത്രിദിന പി. ജി. സെമിനാർ തുടങ്ങി ; സംസ്കൃത പഠനങ്ങൾ പരിഷ്കരിക്കണം: ഡോ. കെ. ജി. പൗലോസ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കാലടി : സംസ്കൃത പഠനങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കപ്പെടണമെന്ന് കേരള കലാമണ്ഡലം കല്പിത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ. ജി. പൗലോസ് പറഞ്ഞു. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പൗരസ്ത്യ-പാശ്ചാത്യ സാഹിത്യ വിമർശന സിദ്ധാന്തങ്ങളെക്കുറിച്ച് സംഘടിപ്പിക്കുന്ന ത്രിദിന പി. ജി. സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാചീന വിജ്ഞാനത്തെ നിലനിർത്തിക്കൊണ്ടു തന്നെ വർത്തമാനകാല സാഹചര്യങ്ങളെ ഉൾക്കൊളളിച്ചുകൊണ്ട് സംസ്കൃത പഠനങ്ങൾ നവീകരിക്കപ്പെടേണ്ടതാണ്.

സംസ്കൃത പഠനത്തിലൂടെ വിവിധ വൈജ്ഞാനിക മണ്ഡലങ്ങളിലേക്ക് വ്യാപരിക്കുവാനുളള സാധ്യതകളെ വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണമെന്നും ഡോ. കെ. ജി. പൗലോസ് പറഞ്ഞു. സംസ്കൃതം സാഹിത്യ വിഭാഗം മേധാവി ഡോ. കെ. ആർ. അംബിക അധ്യക്ഷയായിരുന്നു. ഡോ. അജിത്കുമാർ കെ. വി., ഡോ. ടി. മിനി എന്നിവർ പ്രസംഗിച്ചു. ഡോ. കെ. ജി പൗലോസ് മുഖ്യപ്രബന്ധം അവതരിപ്പിച്ചു. ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ഡോ. കെ. കെ. ഗീതാകുമാരി, മിനു ഫാത്തിമ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. വി. ആർ. മുരളീധരൻ, ഡോ. പ്രീതി നായർ എന്നിവർ വിവിധ വിഷയങ്ങളിൽ ഇന്ന് (24.03.2022) പ്രബന്ധങ്ങൾ അവതരിപ്പിക്കും. 24ന് സെമിനാർ സമാപിക്കും.

 

Advertisment