Advertisment

തൃശൂർ ചേലക്കര അന്തിമഹാകാളന്‍കാവ് വേല: വെടിക്കെട്ടിന് ഹൈക്കോടതി അനുമതി ലഭിച്ചു

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

ചേലക്കര അന്തിമഹാകാളന്‍കാവ് വേല ആഘോഷത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് ഹൈകോടതി അനുമതി ലഭിച്ചു. 27ന് പുലർച്ചെ ഒരു മണിക്ക് പങ്ങാരപ്പിള്ളി ദേശവും രണ്ടിന് ചേലക്കര ദേശവും മൂന്നിന് വെങ്ങാനല്ലൂരും നാലിന് കുറുമല ദേശത്തിന്റെയും വെടിക്കെട്ടുകൾ നടക്കും. വെടിക്കെട്ട് പ്രദര്‍ശനം നടത്തുന്നതിന് ആവശ്യമായ ലൈസൻസി മാഗസിന്‍ നിര്‍മ്മിക്കുന്നതിനും വെടിക്കെട്ടിനുപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളുടെ വിവരങ്ങള്‍ ലഭ്യമാക്കുവാനും നിബന്ധനകള്‍ പാലിക്കുന്നതിനും നാല് ദേശക്കമ്മറ്റിക്കാര്‍ക്കും സാധിക്കാത്ത സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു.

തുടർന്ന് ദേശ കമ്മിറ്റികൾ ഹൈക്കോടതിയെ സമീപിക്കുകയും അന്തിമഹാകാളന്‍കാവ് വേല വെടിക്കെട്ടിന് അനുകൂല വിധി നേടുകയാണുണ്ടായത്. മാർച്ച്‌ 26 ശനിയാഴ്ച്ചയാണ് പ്രസിദ്ധമായ അന്തിമഹാകാളന്‍കാവ് വേല.

Advertisment