Advertisment

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഹിന്ദി വിഭാഗം ദേശീയ വെബിനാർ സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഹിന്ദി വിഭാഗം, വാർധയിലെ മഹാത്മഗാന്ധി അന്തർദേശീയ ഹിന്ദി സർവ്വകലാശാലയുമായി ചേർന്ന് "ഹിന്ദിയിലെയും മലയാളത്തിലെയും ഭക്തിസാഹിത്യത്തിന്റെ സാംസ്കാരിക പുനർവായന" എന്ന വിഷയത്തിൽ ദ്വിദിന ദേശീയ വെബിനാർ സംഘടിപ്പിച്ചു. കേരള സർവ്വകലാശാല ഹിന്ദി വിഭാഗം മുൻ മേധാവിയും ഡീനും നിരൂപകയുമായ പ്രൊഫ. എസ്. തങ്കമണി അമ്മ ദ്വിദിന ദേശീയ വെബിനാർ ഉദ്ഘാടനം ചെയ്തു.

ഹിന്ദി വിഭാഗം മേധാവി ഡോ. കെ. ശ്രീലത അധ്യക്ഷയായിരുന്നു. പ്രൊഫ. വിനോദ് ശാഹി, ഡോ. ആർസു, ഡോ. നവീൻ ചന്ദ്രലോഹനി, ഡോ. ഗോപേശ്വർ സിംഗ്, ഡോ. എ. അരവിന്ദാക്ഷൻ, ഡോ. പ്രഭാകർ സിംഗ്, ഡോ. ബി. വിജയകുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. കൃഷ്ണകുമാർ സിംഗ് പ്രസംഗിച്ചു.

 

Advertisment