Advertisment

നികുതി വർദ്ധനവ് ; എസ്.ഡി.പി.ഐ പ്രതിഷേധ ധർണ്ണ നടത്തി

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

വല്ലപ്പുഴ:തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും മൂലം ദുരിതമനുഭവിക്കുന്ന സാധാരണക്കാരായ ജനങ്ങളിൽ അമിത സാമ്പത്തിക ബാധ്യത വരുത്തി വെക്കുന്ന നികുതി വർദ്ധനവിനെതിരെ എസ് ഡി പി ഐ വല്ലപ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി.

എസ് ഡി പി ഐ വല്ലപ്പുഴ പഞ്ചായത്ത് കമ്മിറ്റി വല്ലപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി പി സലിം സ്വാഗതം ആശംസിച്ച പരിപാടിയിൽ എസ് ഡി പി ഐ വല്ലപ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം. സൈതലവി അധ്യക്ഷത വഹിച്ചു.

നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന കേരളജനതയ്ക്ക് മേലുള്ള ഇരുട്ടടിയാണ് ബജറ്റില്‍ പ്രഖ്യാപിച്ച അന്യായ നികുതിവര്‍ധനവെന്നും.

സർക്കാറിന്റെ അടിസ്ഥാന ഭൂനികുതി പരിഷ്‌കരണം കുറഞ്ഞ അളവില്‍ ഭൂമിയുള്ളവരെയും ബാധിക്കുമെന്നും നിലവിലെ നികുതിയേക്കാള്‍ ഇരട്ടിയോളമാണ് വര്‍ധനയെന്നും,

ഇത് പിൻവലിച്ചില്ലെങ്കിൽ പാർട്ടി ശക്തമായ പ്രക്ഷോഭപരിപാടികൾ നടത്തുമെന്നും എസ്.ഡി.പി.ഐ പാലക്കാട് ജില്ല ജനറൽ സെക്രട്ടറി അലവി കെ ടി ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.പരിപാടിയുടെ സമാപനത്തിൽ എസ് ഡി പി ഐ വല്ലപ്പുഴ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് കമ്മിറ്റി ട്രഷറർ അബ്ദുറഷീദ് പാല കുറുശ്ശി നന്ദി പ്രകാശിപ്പിച്ചു.

Advertisment