Advertisment

തൃശ്ശൂർ ജില്ലയിൽ 30 പേർക്ക് കൂടി കോവിഡ്, 50 പേർ രോഗമുക്തരായി; ടിപിആര്‍ 2.56 ശതമാനം

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

Advertisment

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ ഞായറാഴ്ച (03/04/2022) 30 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 17 പേരും വീട്ടു നിരീക്ഷണത്തിലുള്ള 117 പേരും ചേർന്ന് 174 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 50 പേർ രോഗമുക്തരായി.

ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,68,940 ആണ്. 6,63,712 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്  ചെയ്തത്. ജില്ലയിൽ ഞായറാഴ്ച  സമ്പർക്കം വഴി 29 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൂടാതെ ഉറവിടം അറിയാത്ത ഒരാൾക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

1,171 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 353 പേർക്ക് ആന്‍റിജൻ പരിശോധനയും, 755 പേർക്ക് ആർടി പിസിആർ  പരിശോധനയും, 63 പേർക്ക്  സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 43,69,170 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 02.56% ആണ്.

ജില്ലയിൽ ഇതുവരെ 50,47,123 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 25,67,677 പേർ ഒരു ഡോസ് വാക്സിനും, 23,52,523 പേർ രണ്ട് ഡോസ് വാക്സിനും, 1,26,923 പേർ കരുതൽ  ഡോസ് വാക്സിനും സ്വീകരിച്ചു.

Advertisment