Advertisment

സി.പി.ഐ.എം നേതൃത്വം തൃശൂർ കോർപ്പറേഷനിൽ ദിവസവേതനത്തിന് ഗുണ്ടകളെ നിയമിക്കുന്നു: എ.പ്രസാദ്

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

Advertisment

തൃശൂർ കോർപ്പറേഷൻ കോൺഗ്രസ് കൗൺസിലേഴ്‌സിനെ മേയറുടെ വാഹനം കയറ്റി കൊല്ലാൻ മേയർ ശ്രമിച്ചതിൽ പ്രതിഷേധിച്ച് അയ്യന്തോൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധയോഗം സംഘടിപ്പിച്ചു.

പ്രതിഷേധ യോഗം കെ.പി.സി.സി സെക്രട്ടറി എ. പ്രസാദ് ഉദ്ഘാടനം ചെയ്യ്തു.

പ്രതിപക്ഷ കൗൺസിലർമാരെ ആക്രമിക്കാൻ സി.പി.ഐ.എം നേതൃത്വം കോർപ്പറേഷനിൽ ദിവസവേതനത്തിന് ഗുണ്ടകളെ നിയമിക്കുകയാണന്ന് കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ് ആരോപിച്ചു

മണ്ഡലം പ്രസിഡണ്ട് കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് ഭാരവാഹികളായ പാറയിൽ രാധാകൃഷ്ണൻ, സാജൻ ജോർജ്ജ്, രാമചന്ദ്രൻ പുതൂർക്കര, രാജു കുരിയാക്കോസ്. സി.ബിനോജ് വിജയകുമാർ.കെവി. സണ്ണി വളപ്പില, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് കെ.സുമേഷ്, ജീൻസി പ്രീജോ, ഫ്രാൻസീസ് . അനിൽകുമാർ . ഹരിത്ത് കല്ലൂപാലം, ഷിബു വേഴപറമ്പിൽ എന്നിവർ സംബന്ധിച്ചു.

Advertisment