Advertisment

വിഷുവും പലതരം ചടങ്ങുകളും

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

Advertisment

വിഷുവിനോടനുബന്ധിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ പലതരം ചടങ്ങുകള്‍ നടക്കാറുണ്ട്. ഇതാ അത്തരം ചില ചടങ്ങുകള്‍

പടുക്കയിടല്‍

തെക്കന്‍ കേരളത്തില്‍ നടന്നുവരുന്ന ഒരു ചടങ്ങാണിത്. കണിയൊരുക്കുമ്പോള്‍ ഒരു താലത്തില്‍ പടുക്ക ഒരുക്കിവയ്ക്കുന്നു. അരി, വാഴപ്പഴം, നാളികേരം, ഉണക്കമുന്തിരി,

അവല്‍, മലര്‍ തുടങ്ങിയവയാണ് പടുക്ക ഒരുക്കാന്‍ ഉപയോഗിക്കുന്നത്. വിഷുദിനത്തില്‍ എല്ലാവരും കണികണ്ടു കഴിഞ്ഞ് പടുക്ക എടുത്തുമാറ്റുന്നതോടെ കണിയും എടുത്തുമാറ്റുന്നു.

കണികെട്ട്

കൊന്നപ്പൂക്കളും കുലയോടെ ഒടിച്ചെടുത്ത മാങ്ങകളും ചേര്‍ത്ത് വീടിന്റെ വാതിലിനു മുകളില്‍ മധ്യഭാഗത്തായി തൂക്കിയിടുന്നതിനെയാണ് കണികെട്ട് എന്നു വിളിക്കുന്നത്. അഥവാ ആരെങ്കിലും അബദ്ധത്തില്‍ കണ്ണുതുറന്നുനോക്കിയാല്‍ ആദ്യം കാണുന്നത് ഈ കാഴ്ചയാകട്ടെ എന്നാണ് ഈ ചടങ്ങിലൂടെ ഉദ്ദേശിക്കുന്നത്. എല്ലാ വാതിലിനു മുന്നിലും തൂക്കുന്നവരും മറിച്ച് മുന്‍വശത്തെ വാതിലിനു മുന്നില്‍ മാത്രം കണികെട്ട് നടത്തുന്നവരും ഉണ്ട്.

വിഷു വല്ലി

തെക്കന്‍ മലബാറിലെ ആചാരമാണിത്. തങ്ങളുടെ പണിക്കാര്‍ക്ക് ഭൂവുടമകള്‍ അഥവാ മതലാളിമാര്‍അരി അഥവാ നെല്ലും നാളികേരവും എണ്ണയും നല്‍കുന്നു. ജന്മി-കുടിയാന്‍ വ്യവസ്ഥ നിലനിന്നിരുന്ന കാലത്തെ ആചാരമാണെങ്കിലും ധനിക കുടുംബങ്ങളില്‍ ഈ ആചാരം അനുവര്‍ത്തിച്ചുപോരുന്നു.

വിഷുവെടുക്കല്‍

ഇതും ജന്മി-കുടിയാന്‍ വ്യവസ്ഥ നിലനിന്നിരുന്ന കാലത്തെ ആചാരമാണ്. അന്ന് കുടിയാന്മാര്‍ തങ്ങളുടെ ഭൂവുടമകള്‍ക്ക് കാര്‍ഷികോത്പന്നങ്ങള്‍ കാഴ്ചവയ്ക്കുന്നു. പകരമായി ഭൂവുടമ ഇവര്‍ക്ക് നീക്കിയിരുപ്പ് പണം നല്‍കുന്നു.

Advertisment