Advertisment

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനിൽ വ്യക്തിഗത/ഗ്രൂപ്പ് വായ്പകള്‍ക്ക് അപേക്ഷിക്കാം

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ലളിതമായ നടപടിക്രമത്തിലൂടെ അതിവേഗ വ്യക്തിഗത/ഗ്രൂപ്പ് വായ്പകള്‍ നല്‍കുന്നു. നിശ്ചിത വരുമാന പരിധിയിലുള്ള 18 നും 55-നും മധ്യേ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് 5 വര്‍ഷ തിരിച്ചടവ് കാലാവധിയില്‍ 6% പലിശനിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായപ നല്‍കുന്നത്. www.kswdc.org വെബ്‌സൈറ്റില്‍ ലഭിക്കുന്ന വായ്പ അപേക്ഷ ഫോറം ബന്ധപ്പെട്ട എറണാകുളം മേഖല ഓഫീസില്‍ സമര്‍പ്പിക്കണം.

കൂടാതെ മൈക്രോഫിനാന്‍സ് പദ്ധതിയില്‍ കുടുംബശ്രീ സി.ഡി.എസ് ന് 3% -3.5% പലിശ നിരക്കില്‍ 1.5 കോടി രൂപ വരെ വായ്പ അനുവദിക്കുന്നു. സി.ഡി.എസ് ന് കീഴിലുള്ള എസ്.എച്ച്.ജി കള്‍ക്ക് 10 ലക്ഷം രൂപ വരേയും ഹരിത കര്‍മ്മ സേന ശുചീകരണ തൊഴിലാളി യൂണിറ്റ് എന്നിവയ്ക്ക് 6 ലക്ഷം രൂപ വരേയും വായ്പ ലഭിക്കും. അപേക്ഷകള്‍ക്കും വിശദവിവരങ്ങള്‍ക്കും എറണാകുളം മേഖല ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍:0484-2984932,9496015011

Advertisment