Advertisment

കുവൈത്ത് കെ.എം.സി.സി. ചികിത്സാ സഹായ ധനം കൈമാറി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

താനൂർ: ദീർഘകാലം കുവൈത്ത് കെ.എം.സി.സി. അംഗവും അസുഖം മൂലം നാട്ടിലേക്ക് പോകേണ്ടതായി വന്ന താനൂർ മണ്ഡലം സ്വദേശിയുമായ സൈദാലിക്കുട്ടിക്ക് കുവൈത്ത് കെ.എം.സി.സി. ചികിത്സാ സഹായം നൽകി. കുവൈത്ത് കെ.എം.സി.സി. താനൂർ മണ്ഡലം കമ്മിറ്റി ജമാൽ പീടികയിൽ സംഘടിപ്പിച്ച പരിപാടിയിൽ താനൂർ മുനിസിപ്പൽ ചെയർമാൻ ശംസുദ്ധീൻ സഹായ ധനം കൈമാറി.

കുവൈത്ത് കെ.എം.സി.സി. മുൻ കേന്ദ്ര സെക്രട്ടറിയും താനൂർ മണ്ഡലം പ്രസിഡന്റുമായ ഹംസ ഹാജി കരിങ്കപ്പാറ അധ്യക്ഷനായിരുന്നു. കുവൈത്ത് കെ.എം.സി.സി. മു ൻ മലപ്പുറം ജില്ലാ പ്രസിഡന്റ് മരക്കാർ കുട്ടി ഹാജി തലകടത്തൂർ, സലാം (മുനിസിപ്പൽ കൗൺസിലർ), ആബിദ് (മുനിസിപ്പൽ കൗൺസിലർ), മുഹമ്മദ്‌ ബാവ താനൂർ, ഫസീജ് കരിമ്പനക്കൽ എന്നിവർ സംബന്ധിച്ചു.

Advertisment