Advertisment

ശബരിമല അയ്യപ്പസേവാ സമാജത്തിൻ്റെ ദേശീയ നിർവ്വാഹക സമിതി യോഗം ജൂലൈ 30, 31 തിയ്യതികളിൽ

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

കോഴിക്കോട്: ഹരിവരാസനം രചനാ ശതാബ്ദി ആഘോഷം ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിക്കുവാനും ജൂലൈ 30, 31 തിയ്യതികളിൽ കോഴിക്കോട് വെച്ച് നടത്താൻ തീരുമാനിച്ച ശബരിമല അയ്യപ്പസേവാ സമാജത്തിൻ്റെ ദേശീയ നിർവ്വാഹക സമിതി യോഗം വിജയകരമായ നടത്തുവാൻ വേണ്ടുന്ന നടപടികൾ സ്വീകരിക്കുവാനും ശബരിമല അയ്യപ്പസേവാസമാജം കോഴിക്കോട് ജില്ലാ നേതൃയോഗം തീരുമാനിച്ചു.

സമാജത്തിൻ്റെ ജില്ലാ കാര്യാലയത്തിൻ്റെ ഉദ്ഘാടനം വെസ്റ്റ്ഹിൽ ചുങ്കം തായാട്ട് അയ്യപ്പക്ഷേത്രത്തിന് സമീപം ജൂലൈ 2 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് നടത്തുവാനും യോഗം തീരുമാനിച്ചു. യോഗത്തിൻ്റെ ഉദ്ഘാടനം സമാജം ദേശീയ ജനറൽ സെക്രട്ടറി ഈറോഡ് രാജൻ നിർവ്വഹിച്ചു. ജില്ലാ പ്രസിഡൻ്റ് ഡോ.ഒ .വാസവൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന സംഘടനാ സെക്രട്ടറി ടി.വി.ശ്രീധരൻ, ജില്ലാ ഭാരവാഹികളായ സി.ശ്രീധരൻ, ശശി ചെറുകാട്, കാരാട്ട് വത്സരാജ്, കെ മനോജ് കുമാർ, രൺദീപ്മൊകവൂർ ,പത്മനാഭൻ മാങ്കാവ്, എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജയദേവൻ വെള്ളക്കാട്ട് സ്വാഗതവും വൈസ് പ്രസിഡൻ്റ് സുധീഷ് കേശവപുരി കൃതജ്ഞതയും രേഖപ്പെടുത്തി.

Advertisment