Advertisment

വിദ്യാരംഗം സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വായനാ സന്ദേശവുമായി കുട്ടികൾ സമൂഹത്തിലേക്കിറങ്ങി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

Advertisment

മണ്ണാർക്കാട് :ഓരോ വായനയിലൂടെയും ലഭിക്കുന്നത് ഓരോ തരം അറിവാണ്. ഓരോരുത്തരും അവരവരുടെ അഭിരുചി അനുസരിച്ചായിരിക്കുമല്ലോ വായനാ വിഷയം തിരഞ്ഞെടുക്കുന്നതും.

വായനയുടെ ഊഷ്മളത തൊട്ടറിയുക,വായന പ്രാധാന്യം സമൂഹത്തിൽ എത്തിക്കുക,എല്ലാ വിഭാഗം ആളുകളെയും പുസ്തകവുമായി ബന്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കല്ലടിക്കോട് ജി എൽ പി സ്കൂളിലെ കുട്ടികൾ സമൂഹ സന്ദർശനം നടത്തി.

 

സ്കൂൾ വിദ്യാരംഗം സാഹിത്യ വേദിയുടെ നേതൃത്വത്തിൽ കല്ലടിക്കോട് പോലീസ് സ്റ്റേഷനിലെ സി. ഐ.ശശികുമാർ,എസ്. ഐ.സുൽഫിക്കർ,ടി.ബി.യിലെ മുതിർന്ന ഓട്ടോറിക്ഷ ഡ്രൈവർ സണ്ണി എന്നിവർക്ക് വായന സന്ദേശത്തോടൊപ്പം പുസ്തങ്ങൾ സമ്മാനമായി നൽകി.

കുട്ടികൾ കല്ലടിക്കോട് ഫ്രണ്ട്സ് ക്ലബ്ബ് ലൈബ്രറി സന്ദർശനം നടത്തി.

പ്രധാന അദ്ധ്യാപിക ബിന്ദു.ടി. കെ,അദ്ധ്യാപകരായ സജീവ്കുമാർ,വിനോദ്.എം. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Advertisment