Advertisment

സര്‍വതോന്‍മുഖമായ വ്യക്തിത്വ വികാസം വിദ്യാഭ്യാസത്തിലൂടെ സാധ്യമാകണം

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
publive-image
Advertisment
അട്ടപ്പാടി :സര്‍വതോന്‍മുഖമായ വ്യക്തിത്വ വികാസം വിദ്യാഭ്യാസത്തിലൂടെ സാധ്യമാകണമെന്നും മാതൃകാ സമൂഹത്തിനായി ഗുണനിലവാരമുള്ള കുട്ടികളെ വളർത്തികൊണ്ടുവരണമെന്നും സുരേഷ് ബാബു കൂത്തുപറമ്പ് പറഞ്ഞു. സിപിഐ അട്ടപ്പാടി മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് യുവകലാസാഹിതി സംഘടിപ്പിച്ച മാനവമൈത്രി സംഗമവും അനുമോദന സദസും  അഗളിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുട്ടിയുടെ അറിവ്,കഴിവ്,മൂല്യബോധം ഇവയെയെല്ലാം സമഗ്രമായി സ്വാധീനിക്കുന്നതാവണം അവർക്ക് കിട്ടുന്ന വിദ്യാഭ്യാസം.
ക്ലാസ് റൂമില്‍ അധ്യാപകന്റെ ചുമതല തന്റെ മുമ്പിലിരിക്കുന്ന കുട്ടികള്‍ ഏതേത് ബുദ്ധി മേഖലയില്‍ ഉള്‍പ്പെടുന്നവരാണെന്ന് കണ്ടെത്തി ആ മേഖലകളില്‍ വളരാന്‍ ആവശ്യമായ സാഹചര്യം അവര്‍ക്കൊരുക്കിക്കൊടുക്കുകയാണ്. കേട്ടതെല്ലാം അതുപോലെ വിശ്വസിക്കാതെ വസ്തുതകളെ യുക്തിപൂർവം ചോദിച്ചറിയുന്നവരാകണം പുതിയ തലമുറയിലെ കുട്ടികൾ.
സാമൂഹിക മാറ്റത്തിന് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാകുമ്പോൾ തന്നെ  വൈവിധ്യങ്ങായ മാനവ സമൂഹത്തെ അറിയുന്നതാവണം വിദ്യാഭ്യാസത്തിന്‍റെ കാതൽ.
യുവകലാസാഹിതി മേഖല പ്രസിഡൻ്റ് അജിത് ഷോളയൂർ അധ്യക്ഷനായി.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മരുതി, പുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജ്യോതി അനിൽകുമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ സനോജ് ഷോളയൂർ, ഡി. രവി,സൂസമ്മ ബേബി,സിനി മനോജ്, സി.പി.ഐ. ജില്ല എക്സിക്യൂട്ടീവ് അംഗം പൊറ്റശ്ശേരി മണികണ്ഠൻ, മണ്ഡലം സെക്രട്ടറി സി.രാധാകൃഷ്ണൻ, യുവ കല സാഹിതി മേഖല സെക്രട്ടറി കെ.ആർ.രവീന്ദ്രദാസ്  വി.എം.ലത്തീഫ് എന്നിവർ സംസാരിച്ചു.ചടങ്ങിൽ  എസ്.എസ്.എൽ.സി, ഹൈയർ സെക്കൻണ്ടറി വൊക്കേഷ്ണൽ ഹെയർസെക്കൻണ്ടറി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിച്ചു.
Advertisment