Advertisment

പുനർജനി പെയിൻ ആൻ്റ് പാലിയേറ്റിവ് കെയർ ചൂട്ടുമാലി യൂണിറ്റ് ഉദ്ഘാടനം ചെയ്തു

New Update

publive-image

Advertisment

എടത്വ: പുനർജനി പെയിൻ ആൻ്റ് പാലിയേറ്റിവ് കെയർ ചൂട്ടുമാലി യൂണിറ്റ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പി.ഡി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'ബിരിയാണി ചലഞ്ചിൻ്റെ ' ഉദ്ഘാടനം സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.കെ സജി സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുളയിൽ നിന്ന് ആദ്യ സംഭാവന സ്വീകരിച്ച് നിർവഹിച്ചു.

publive-image

ചടങ്ങിൽ തലവടി സഹകരണ സംഘം പ്രസിഡൻ്റ് കെ.ഇ ഏബ്രഹാം, യൂണിറ്റ് സെക്രട്ടറി വിൻസൻ പൊയ്യാലുമാലിൽ, ട്രഷറാർ വർഗ്ഗീസ് വാലയിൽ, രമേശ് വി. ദേവ് ,പ്രയിസൺ കോശി ,സദാനന്ദൻ പാലപറമ്പിൽ, ബാബു വാഴക്കൂട്ടത്തിൽ,എബി കൊടയ്ക്കാട്ടുകടവിൽ എന്നിവർ പ്രസംഗിച്ചു.

Advertisment