Advertisment

ചാത്തന്നൂർ വയലിക്കട ഏലായിൽ നെൽകൃഷിനടീൽ ഉത്സവം നടന്നു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

ചാത്തന്നൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയും സംയുക്തമായി വയലിക്കട ഏലായിൽ 10 ഏക്കർ തരിശുഭൂമിയിൽ നെൽകൃഷി നടീൽ നടന്നു. വിത്ത് നടീൽ ഉത്സവദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ദസ്ഥക്കീർ നിർവഹിച്ചു.

വാർഡ് മെമ്പർ പ്രമോദ് കാരംകോട് നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കൃഷി ഓഫീസർ,മനോജ്‌ ലുക്കോസ് ഏലാവികസന സമിതി സെക്രട്ടറി ജോർജുകുട്ടി, കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർ

ആർ.രാഹുൽ,സിഡിഎസ് അംഗം സുനിതകുമാരി, സംഘകൃഷി ഗ്രൂപ്പ് അംഗങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു

Advertisment