Advertisment

കൊല്ലത്ത്  ഇരുചക്ര വാഹന മോഷ്ടാക്കളെ പോലീസ് പിടികൂടി

New Update

publive-image

Advertisment

കൊല്ലം: ഇരുചക്ര വാഹന മോഷ്ടാക്കളെ കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടി. തൃക്കരുവ തെക്കേചേരി പഴഞ്ഞിമേലതിൽ വീട്ടിൽ കൈലാസ്(22), തൃക്കോവിൽവട്ടം ചെറിയേല മഠത്തിവിള വീട്ടിൽ അഭിഷേക്(20) എന്നിവരാണ് പോലീസ് പിടികൂടിയത്.

മേയ് 5ന് രാവിലെ കൊല്ലം റെയിൽവേ സ്റ്റേഷന് മുൻവശം പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയിരുന്നു. പോലീസിൽ ബൈക്ക് ഉടമ നൽകിയ പരാതിയെ തുടർന്ന് റെയിൽവേ സ്റ്റേഷനും പരിസരവും പോലീസ് നിരീക്ഷണത്തിലായിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരുടെ കൂട്ടാളിയായ ചുടലമുത്തുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യ്തതിൽ നിന്നുമാണ് മോഷണത്തിന്റെ ചുരുൾ അഴിഞ്ഞത്.

കൊല്ലം നഗരത്തിൽ വിവിധ യിടങ്ങളിൽ കറങ്ങി നടന്ന് മോട്ടോർ വാഹനങ്ങളും മറ്റും മോഷണം നടത്തുകയും ഇത്തരത്തിൽ മോഷ്ടിച്ചെടുക്കുന്നവ ആക്രികടയിലെത്തിച്ച് പൊളിച്ച് വിൽക്കുന്നതുമാണ് ഈ സംഘത്തിന്റെ പ്രധാന

രീതി. വാഹനം പൊളിച്ച് വിൽപ്പന നടത്തിയ രണ്ട് ആക്രിക്കടകാരെയുൾപ്പെടെ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.കൊല്ലം എസിപി ജി.ഡി വിജയകുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് ഈസ്റ്റ് എസ്എച്ച്ഒ ആർ രതീഷിന്റെ നേതൃത്വത്തിൽ

എസ്‌ഐ-മാരായ വൈ അഷറഫ്, ജെയിംസ്, സി.പി.ഒ സുനിൽ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ്‌ ചെയ്തു.

Advertisment