Advertisment

കല്ലുവാതുക്കൽ നടയ്ക്കലിൽ വാർഷിക പൊതുയോഗവും അനുമോദന സമ്മേളനവും സംഘടിപ്പിച്ചു

New Update

publive-image

ചാത്തന്നൂർ : നടയ്ക്കൽ വരിഞ്ഞം 901 നമ്പർ എൻഎസ്‌എസ്‌ കരയോഗം വാർഷിക പൊതുയോഗവും അനുമോദന സമ്മേളനവും പഠനോപകരണ വിതരണവും നടത്തി. എൻഎസ്‌എസ്‌ ചാത്തന്നൂർ താലൂക് യൂണിയൻ പ്രസിഡന്റ്‌ ചാത്തന്നൂർ മുരളി യോഗം ഉൽഘാടനം ചെയ്തു. എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. കൂടാതെ കശഖ്സ്ഥാനിൽ വച്ച് നടന്ന എൽദോറ കപ്പ്‌ ബോക്സിങ് മത്സരത്തിൽ പങ്കെടുത്ത ഇന്ത്യൻ വനിതാ ടീമിന്റെ പരിശീലകൻ ആർകെ മനോജ്‌ കുമാറിനെ ആദരിച്ചു.

പഠനോപകരണ വിതരണം താലൂക് യൂണിയൻ സെക്രട്ടറി റ്റി അരവിന്ദാക്ഷൻ പിള്ള നിർവഹിച്ചു. കരയോഗം പ്രസിഡന്റ്‌ സി പുഷ്പജൻപിള്ള അധ്യക്ഷൻ ആയിരുന്നു. സെക്രട്ടറി ഗിരീഷ്കുമാർ നടയ്ക്കൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജി അഭിലാഷ്കുമാർ, എസ്‌ആർ മുരളീധരകുറുപ്പ്, ജെ സുധാകരകുറുപ്പ്, അംബിക മൗലീധരൻ, കെ വിനോദ് എന്നിവർ സംസാരിച്ചു.

Advertisment