Advertisment

പെരിയ സുഹൃദ വേദി യു.എ.ഇ. യുടെ മേലത്ത് മാലിങ്കു നായർ മെമ്മോറിയൽ യുവ കർഷകശ്രീ അവാർഡ് തൈവളപ്പിൽ രാമകൃഷ്ണന്

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

publive-image

Advertisment

പെരിയ: ഇരുപത് വർഷം പിന്നിട്ട യു.എ.ഇയിലെ പെരിയ നിവാസികളുടെ കൂട്ടായ്മയായ പെരിയ സുഹൃദ വേദിയുടെ ഈ വർഷത്തെ യുവ ജൈവ കർഷകശ്രീ അവാർഡിനു പെരിയ പെരിയാനം സ്വദേശി തൈവളപ്പിൽ രാമകൃഷ്ണൻ അർഹനായി. ജൈവ കൃഷിയേയും വളർന്നു വരുന്ന യുവ കർഷകരേയും പ്രോൽസാഹിപ്പിക്കുവാൻ വേണ്ടി പെരിയ സുഹൃദ വേദി 2016 - ലാണ് അവാർഡ് ഏർപ്പെടുത്തിയത്. പത്തായിരം രൂപയും പ്രശസ്തി പത്രവും മൊമെന്റോയും അടങ്ങുന്നതാണ് അവാർഡ്.

കഴിഞ്ഞ ഒൻപത് വർഷമായി കൃഷി ചെയ്തു വരുന്ന രാമകൃഷ്ണൻ. പച്ചക്കറി, വാഴ, തീറ്റപ്പുല്ല് എന്നീ കൃഷികളോടപ്പം പതിനഞ്ചോളം ആട്, ആറോളം പശുക്കൾ എന്നിവയേയും പരിപാലിച്ചു വരുന്നു.

ഇന്ന് പെരിയ ഗവ.ഹയർ സെകൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് അവാർഡ് സമ്മാനിക്കും. അവാർഡ് ദാന പരിപാടി പുല്ലൂർ - പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അരവിന്ദൻ ഉൽഘാടനം ചെയ്യും. കാസർകോട് പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. വീണാറാണി മുഖ്യാതിഥി ആയി പങ്കെടുക്കും. പെരിയ സുഹൃദ വേദി ഭാരവാഹി കെ.ആർ.സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ പെരിയ കൃഷി ഓഫീസർ സി. പ്രമോദ് കുമാർ ഉപഹാര സമർപ്പണം നടത്തും.

ചടങ്ങിൽ വാർഡ് മെമ്പർമ്മാരായ ടി.രാമകൃഷ്ണൻ നായർ, ടി.വി. അശോകൻ, പെരിയ ഹയർ സെകൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് കെ.വി. വിശ്വംഭരൻ, സ്കൂൾ ഹെഡ് മാസ്റ്റർ പി.ബാലചന്ദ്രൻ നായർ, സ്കൂൾ പി.ടി. എ.പ്രസിഡണ്ട് കെ.ബാലകൃഷ്ണൻ , സൗഹൃദ വേദി മുൻ രക്ഷാധികാരി വി.കെ.വേണുഗോപാലൻ, സ്ഥാപക പ്രസിഡണ്ട് പ്രമോദ് പെരിയ എന്നിവർ സംസാരിക്കും. സൗഹൃദ വേദി ഭാരവാഹികളായ ടി.വി. സുരേഷ് കുമാർ സ്വാഗതവും കെ.വി.രമേശൻ നന്ദിയും പറയും.

അവാർഡ് ദാന ചടങ്ങിൽ വെച്ച് എസ്സ്.എസ്സ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ. പ്ലസ്സ് നേടിയ പെരിയ സ്കൂളിലെ മുപ്പത്തിയഞ്ച് കുട്ടികൾക്കും സൗഹൃദ വേദി കുടുംബത്തിൽ നിന്നും ഉന്നത വിജയം നേടിയ കുട്ടികൾക്കുമുള്ള കൃാഷ് അവാർഡും മെമെൻന്റോയും വിതരണം ചെയ്യും. കൂടാതെ ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായ പെരിയ ഗവ.ഹയർ സെകൻഡറി സ്കൂളിനേയും, പെരിയ കൃഷി ഓഫീസർ സി. പ്രമോദ് കുമാറിനേയും ചടങ്ങിൽ വെച്ച് ആദരിക്കും.

Advertisment