Advertisment

കുണ്ടറയിൽ തല ഉയർത്തി നിൽക്കുന്ന ചുവട് ഉണങ്ങിയ വൻ മരം അപകട ഭീഷണി ഉയർത്തുന്നു

author-image
ജൂലി
Updated On
New Update

publive-image

Advertisment

കൊല്ലം: ദേശീയപാത പങ്കിടുന്ന കുണ്ടറ, ഇളമ്പള്ളൂർ, പെരിനാട്, പേരയം, എഴുകോൺ എന്നീ പ്രദേശത്തെ തെരുവോരങ്ങളിലുള്ള നിരവധി വൻ മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നു.

എഴുകോൺ പഞ്ചായത്തിൽ നെടുമ്പായിക്കുളത്ത് റോഡരികിൽ നിൽക്കുന്ന ചുവട് ഉണങ്ങിയ വൻ മരം സമീപത്തെ വ്യാപാരികൾക്കും യാത്രക്കാർക്കും ഭീഷണിയായി മാറിയത്.

ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന ഈ മരത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇതിന്റെ ചുവട് ദ്രവിച്ചു പുറം തൊലികൾ പൊടിഞ്ഞും നിലം തൊടാൻ കാത്തിരിക്കുന്നു.

ഏതുസമയത്തും നിലം പൊത്തിയാൽ വൻ അപകടങ്ങൾ ഉണ്ടാകുമെന്നുള്ള ഭയപ്പാടിലാണ് നാട്ടുകാർ.

publive-image

വാഹന തിരക്കുള്ള റോഡരികിൽ നിൽക്കുന്ന വൻ മരത്തിന്റെ തൊട്ടരികിലൂടെയാണ് വൈദ്യുതി ലൈൻ കടന്നു പോകുന്നത്. കാറ്റിലും മഴയിലുംപ്പെട്ട് ഇത് മറിഞ്ഞാൽ നാട് വൻ ദുരന്തത്തിന് സാക്ഷ്യം വഹിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു.

അപകടം സംഭവിച്ചിട്ടു യുദ്ധകാലടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചത് കൊണ്ട് കാര്യമില്ല. ഈ വിഷയത്തിൽ ഉടനടി നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ.

Advertisment