Advertisment

സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ പുതു തലമുറയ്ക്കും ആവേശം ജ്വലിപ്പിക്കുന്നു: ഡോ.ചിന്താ ജെറോം

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

Advertisment

ചാത്തന്നൂർ:  ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള പുതു തലമുറയ്ക്കും ആവേശം ജ്വലിപ്പിക്കുന്നതാണെന്ന് സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ഡോ.ചിന്താ ജെറോം.

ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രക്ഷോഭങ്ങളില്‍ സ്ത്രീപുരുഷ ഭേദമന്യേ നിരവധി ധീരര്‍ അഭിമാനത്തോടെ ജീവന്‍ വെടിഞ്ഞു. അവരുടെ സഹനവും ചെറുത്തുനില്‍പ്പും ജീവത്യാഗവും രാജ്യം എന്നും സ്മരിക്കപ്പെടുമെന്നും, അവർ പറഞ്ഞു. രാജ്യത്തിനും സമൂഹത്തിനും അഭിമാനമായി വിദ്യാർത്ഥികളും, സ്ത്രീകൾ ഉൾപ്പെടെയുള്ള യുവ ജനങ്ങളും മാറണമെന്നും അലിഞ്ഞ് തീരാനും എരിഞ് അടങ്ങുന്നതിനും സ്ത്രീകൾ ഇനിയില്ലെന്ന സന്ദേശമാണ് യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിലെ സ്ത്രീ പങ്കാളിത്തം തെളിയിക്കുന്നതെന്നും ചിന്താ ജെറോം പറഞ്ഞു.

യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ എസ്.എൻ.വി. ആർ.സി ബാങ്ക് ഓഡിറ്റോറിയത്തിൽ

സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ ജില്ലാ ചെയർമാൻ നെടുങ്ങോലം രഘു അധ്യക്ഷനായി.പരവൂർ നഗരസഭാ അധ്യക്ഷ പി.ശ്രീജ, യൂത്ത്‌ ഹോസ്റ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന വൈസ്‌ പ്രസിഡന്റ് വടക്കേവിള ശശി ,ജില്ലാ വൈസ് പ്രസിഡന്റ് ഒ.ബി രാജേഷ്, ജില്ലാ സെക്രട്ടറി പ്രബോദ് എസ്.കണ്ടച്ചിറ, എന്നിവർ പ്രസംഗിച്ചു.

ആഘോഷ പരിപാടികളോടനുബന്ധിച്ച്ദേശീയ ഗാനാലാപന മത്സരം ദേശഭക്തി ഗീതാലാപന മത്സരം, സമ്പൂർണ്ണ ഭരണഘടന സാക്ഷരത സേനറ്റർമാർക്കും, പരവൂർ നഗരസഭയിലെ മികച്ച കുടുംബശ്രീകൾക്കും ആദരവ് തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

Advertisment