Advertisment

കോ- ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ആഡിറ്റേഴ്സ് അസ്സോസിയേഷൻ കൊല്ലം ജില്ലാ പ്രവർത്തക കൺവെൻഷൻ നടത്തി

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: കേരള സ്‌റ്റേറ്റ് കോ- ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ്

ആഡിറ്റേഴ്സ് അസ്സോസിയേഷൻ കൊല്ലം ജില്ല പ്രവർത്തക കൺവെൻഷൻ നടന്നു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ.ജയകൃഷ്ണൻ

കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയിലെ കേന്ദ്ര സർക്കാരിന്റെ അനാവശ്യ ഇടപെടൽ ഒഴിവാക്കണമെന്നും സംസ്ഥാന സഹകരണ വകുപ്പ് ജീവനക്കാരുടെ സ്ഥലം മാറ്റ മാനദണ്ഡം നടപ്പിലാക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.സുനിൽ കുമാർ അധ്യക്ഷനായി.

ജനറൽ സെക്രട്ടറി എം.രാജേഷ് കുമാർ ജി.മനോജ് കുമാർ , എസ്.ഷാജി, ജെ.ജയകുമാർ , വിനോദ് കുമാർ , ജില്ലാ സെക്രട്ടറി മുഹമ്മദ് അൻസർ

ജില്ലാ ട്രഷറർ ജെ.ബോബൻ എസ്. അശോക്, എസ്. അനിൽ,

ശ്രീകുമാരൻപിള്ള, മധു,വി.സ്മിത വി, ഗംഗ എസ് എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ അസിസ്റ്റന്റ് രജിസ്ട്രാർ മാരായി പ്രമോഷൻ ലഭിച്ചവർക്ക് ആദരവും ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കൾക്ക് ഉപഹാരവും നൽകി. തുടർന്ന് സൈബർ സുരക്ഷയും ബാങ്കിംഗ് സോഫ്റ്റ്‌വെയറും എന്ന വിഷയത്തെ ആസ്പദമാക്കി നേവി പ്ലസ് മാനേജിംഗ് ഡയറക്ടർ നയിച്ച പരിശീലന പരിപാടിയും നടന്നു.

Advertisment