Advertisment

സി.പി.ഐയുടെ കൊല്ലത്തിന്റെ അമരക്കാരനായി പി.എസ്. സുപാൽ എം.എൽ.എയെ തെരഞ്ഞെടുത്തു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

Advertisment

കൊല്ലം: പി.എസ്. സുപാൽ എം.എൽ.എയെ സി.പി.ഐ കൊല്ലം ജില്ല സെക്രട്ടറിയായി തിരഞ്ഞെടുത്തു. പത്തും പതിനൊന്നും പതിനഞ്ചും കേരളനിയമസഭകളിലെ അംഗവും സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ് പി.എസ്. സുപാൽ(ജ: 7 ഫെബ്രുവരി 1970) മുൻ എം.എൽ.എ പി.കെ. ശ്രീനിവാസന്റേയും ജി.സരളമ്മയുടെയും മകനായി കൊല്ലം ജില്ലയിലെ പുനലൂരിൽ ജനിച്ചു.അച്ഛന്റെ മരണത്തെ തുടർന്നു നടന്ന ഉപ തെരഞ്ഞെടുപ്പിൽ പത്താം നിയമസഭയിലേക്ക് പുനലൂർ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റും ദേശീയ കൗൺസിൽ പ്രസിഡന്റുമായിരുന്നു.

ജില്ല എക്‌സിക്യൂട്ടീവിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് സുപാലിന്റെ പേര് മുന്നോട്ടുവെച്ചത്. പാർട്ടിയുടെ ശക്തികേന്ദ്രമായ കൊല്ലത്ത് എതിർസ്വരങ്ങളില്ലാതെ പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കാനായി എന്നത് നേതൃത്വത്തിന് വലിയ ആശ്വാസം പകരുന്നതാണ്. കാനം പക്ഷവും ഇസ്മായിൽ പക്ഷവും വ്യത്യസ്ത പേരുകൾ സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിക്കുമെന്ന ആശങ്ക പാർട്ടിക്കുള്ളിലുണ്ടായിരുന്നു. എന്നാൽ ഇത് അസ്ഥാനത്താക്കിയാണ് ഏകകണ്ഠമായി പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

ഔദ്യോഗിക പക്ഷത്തിന്റെ എതിർചേരിയിൽ പ്രധാനിയായിരുന്നു പി.എസ്. സുപാൽ. ജില്ല എക്‌സിക്യൂട്ടീവ് യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗം ആർ. രാജേന്ദ്രനുമായി നടന്ന വാക്കേറ്റത്തെ തുടർന്ന് സുപാലിനെ കഴിഞ്ഞ വർഷം മൂന്നു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു.

Advertisment