Advertisment

പാലക്കാട് ജില്ലയിൽ നെൽവയലുകളിൽ ഓല കരിച്ചില്ലും ചിലന്തി മണ്ഡരിയും പടരുന്നു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട് : പാലക്കാട് ജില്ലയിൽ നെൽവയലുകളിൽ ഓല കരിച്ചില്ലും ചിലന്തി മണ്ഡരിയും പടരുന്നു. മരുന്ന് തളിച്ചിട്ടും ഫലിക്കാത്തതിനാൽ ആശങ്കയിലാണ് കർഷകർ.

Advertisment

publive-image

മഴമാറി, വെയിലുറച്ചതോടെ പാലക്കാട്ടെ ചില പാടശേഖരങ്ങളിൽ നെൽച്ചെടികൾക്ക് രോഗബാധ. ഓലകരിയുന്നതാണ് പ്രധാന പ്രശ്നം. കതിരിട്ട് തുടങ്ങുന്ന പാടത്ത് ഉൾപ്പെടെ ഓല കരിയുന്നുണ്ട്.

വെള്ളത്തിലൂടെ പകരുന്ന സാന്തോമൊണാസ് ഒറൈസേയെന്ന ബാക്ടീരിയയാണ് രോഗം പടർത്തുന്നത്. ചില പ്രദേശങ്ങളിൽ ചിലന്തി മണ്ഡരിയും വ്യാപിക്കുന്നുണ്ട്.

കീടങ്ങളെ നശിപ്പിക്കാൻ മരുന്നടിച്ചിട്ടും ഫലമില്ലെന്ന് കർഷകർ പറയുന്നു. അധ്വാനം മുഴുവൻ പാഴായി പോകുമോ എന്ന ആശങ്ക ഉണ്ട് കർഷകർക്ക്. കഴിഞ്ഞ വർഷമാണ് ജില്ലയിൽ ആദ്യമായി ചിലന്തി മണ്ഡരി റിപ്പോർട്ട് ചെയ്തത്. രോഗത്തെ പ്രതിരോധിക്കാൻ വിദഗ്ധ പഠനം വേണമെന്നാണ് ആവശ്യം

Advertisment