Advertisment

മലപ്പുറം പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ ; ഒരേക്കർ റബർ തോട്ടം നശിച്ചു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മലപ്പുറം: ആനക്കയം പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ. ഇന്ന് പുലർച്ചെയോടെയാണ് ഉരുൾപൊട്ടിയത്. ഒരേക്കർ റബർ ഉൾപ്പെട്ട കൃഷി ഭൂമി നശിച്ചു. ഉരുൾപൊട്ടി കല്ലും മണ്ണും മറ്റും വീണു റോഡ് മൂടിയ നിലയിലാണ്. പ്രദേശത്ത് ​ഗതാ​ഗതവും തടസപ്പെട്ടു.

ജില്ലയിൽ ആകെ ഇന്നലെ ശക്തമായ മഴ ലഭിച്ചിരുന്നു. പ്രദേശത്തും കനത്ത മഴയായിരുന്നു. അതിനിടെ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ഉരുൾപൊട്ടിയത്. അതിനിടെ കനത്ത മഴ തുടങ്ങിയതിന് പിന്നാലെ പ്രദേശത്ത് നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചിരുന്നു. അതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്

Advertisment