Advertisment

എരിവുള്ള ഇഞ്ചിക്കറി, തിരുവനന്തപുരം സദ്യ സ്പെഷൽ

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

സദ്യക്ക് വിളമ്പുന്ന നല്ല എരിവുള്ള ഇഞ്ചിക്കറി...തിരുവനന്തപുരത്ത് മാത്രം കിട്ടുന്ന ഒരു സ്പെഷൽ ഇഞ്ചി കറിയാണിത്. സദ്യയിൽ കഴിക്കുന്ന എരിവ് കുറഞ്ഞ കറികളുടെയും പായസത്തിന്റെയും ഒക്കെ ഒരു മടുപ്പ് മാറ്റുകയും  ദഹനത്തിനു സഹായിക്കുകയും ചെയ്യും.

Advertisment

publive-image

ചേരുവകൾ

ഇഞ്ചി - 1/2 കിലോഗ്രാം

പുളി - 200 ഗ്രാം

മുളകുപൊടി - 3 സ്പൂൺ

കാശ്മീരി മുളകുപൊടി - 2 സ്പൂൺ

മഞ്ഞൾ പൊടി - 1 സ്പൂൺ

മല്ലിപ്പൊടി - 1 സ്പൂൺ

ഉപ്പ് - 2  സ്പൂൺ

കായപ്പൊടി -1 സ്പൂൺ

ശർക്കര - 2 സ്പൂൺ

നല്ലെണ്ണ - 3 സ്പൂൺ

എണ്ണ - 1/2 ലിറ്റർ

തയാറാക്കുന്ന വിധം

ഇഞ്ചി തൊലി കളഞ്ഞു വട്ടത്തിൽ അരിഞ്ഞെടുക്കണം. ചീന ചട്ടി വച്ചു  ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ചേർത്തു നന്നായി വറുത്തെടുക്കുക.

വറുത്ത് കഴിഞ്ഞാൽ ഇതു മിക്സിയുടെ ജാറിലേക്കു ചേർത്തു നന്നായിട്ട് പൊടിച്ചെടുക്കുക, പൊടിച്ചു കഴിഞ്ഞു ഇതൊന്നു മാറ്റിവയ്ക്കാം.  മറ്റൊരു ചീന ചട്ടി വച്ചു  അതിലേക്കു ആവശ്യത്തിനു നല്ലെണ്ണ ഒഴിച്ച്, കടുക്, കറിവേപ്പില, വറുത്ത ഇഞ്ചി എന്നിവ ചേർക്കാം. ആവശ്യത്തിന് മുളകുപൊടി, കാശ്മീരി മുളുകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കായപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് അതിലേക്ക് ശർക്കരയും ഇട്ട് നന്നായി യോജിപ്പിക്കുക.

പുളി പിഴിഞ്ഞെടുത്ത വെള്ളം കൂടി ഇതിലേക്കു ചേർത്തു കൊടുക്കുക. ഇതിൽ കട്ടിയുള്ള പുളി വെള്ളം അല്ല വേണ്ടത് വളരെ ലൂസ് ആയിട്ടുള്ള പുള്ളിയുടെ വെള്ളമാണ് ചേർക്കേണ്ടത്. ഈ ഇഞ്ചിക്കറിയിൽ പുളി  രുചിയെക്കാൾ മുൻപിൽ വരുന്നത് ഇഞ്ചിയുടെ എരിവാണ്.

Advertisment