Advertisment

കേരള പ്രവാസി സംഘം കോഴിക്കോട് ഏരിയ പ്രവാസി സംഗമം സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

കോഴിക്കോട്: കേരള പ്രവാസി സംഘം കോഴിക്കോട് ഏരിയ പ്രവാസി സംഗമം പുതിയങ്ങാടിയിൽ നടന്നു. കാനത്തിൽ ജമീല എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടീവി നിർമ്മലൻ (സിപിഎം ജില്ലാ കമ്മറ്റി അംഗം), കെ രതീഷ് (സിപിഎം നോർത്ത് ഏരിയ സെക്രട്ടറി ), ഷാഫിജ പുലാക്കൽ പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ്, എ.ബി നജീബ് (ഏരിയ സെക്രട്ടറി),  എന്‍എം പ്രിയേഷ് ഏരിയ പ്രസിഡന്റ്, കൗൺസലർമാരായ മുരളി ,പ്രസീന പുതിയങ്ങാടി ലോക്കൽ സെക്രട്ടറി ജറീഷ് ബാബുരാജ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

ഉന്നത വിജയം നേടിയ പ്രവാസികളുടെ മക്കളെ അനുമോദിച്ചു. കുവൈറ്റിലെ പ്രമുഖ എഴുത്തുകാരനായ ഹസ്സൻ തിക്കൊടിയടക്കം വിവിധ മേഖലയിലെ പഴയ കാല പ്രവാസി നേതാക്കളെയും സാഹിത്യ സാസ്കാരികരംഗത്ത്‌ പ്രവർത്തിച്ചവരെയും ചടങ്ങിൽ ആദരിച്ചു. സംഘാടക സമിതി കൺവീനർ സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു ചെയർമാൻ യൂസഫ് കോയാസ് അദ്ധ്യക്ഷനായി ഏരിയ ട്രഷറർ നജാഷ് ബാബു നന്ദി പറഞ്ഞു

Advertisment