Advertisment

മിനിമം വേതനം: തെളിവെടുപ്പ് 12 ന് എറണാകുളത്ത്

New Update

publive-image

കടകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങള്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍, ഫോട്ടോഗ്രാഫി, വീഡിയോഗ്രഫി തൊഴിലാളികള്‍ എന്നിവരുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള മിനിമം വേതനം ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ഒക്ടോബര്‍ 12 നു യഥാക്രമം രാവിലെ 11 നും 11.30 നും എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് ലൈബ്രറി ഹാളില്‍ നടത്തും. മേല്‍പറഞ്ഞ മേഖലകളുമായി ബന്ധപ്പെട്ടു ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളി, തൊഴിലുടമ പ്രതിനിധികള്‍ അതതു യോഗങ്ങളില്‍ പങ്കെടുക്കണമെന്ന് ഇടുക്കി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

Advertisment