Advertisment

കൊച്ചിയില്‍ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ച വഴിയാത്രക്കാരന് ദാരുണാന്ത്യം; ജീവന്‍ നഷ്ടമായത് കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്നെത്തിയ പ്രവാസി മലയാളിക്ക്‌

New Update

publive-image

Advertisment

കൊച്ചി: സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ച വഴിയാത്രക്കാരന് ദാരുണാന്ത്യം. ഇടക്കൊച്ചി ചാലേപ്പറമ്പിൽ ലോറൻസ് വർഗീസ്(61) ആണ് ആശുപത്രിയിൽ മരിച്ചത്. കൊച്ചി തോപ്പുംപടി കൊച്ചു പള്ളിക്കു സമീപം വൈകിട്ട് 6.45ഓടെയാണ് അപകടമുണ്ടായത്.

ലോറന്‍സ് റോഡിനു സമീപം നില്‍ക്കുമ്പോഴാണ് സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചത്. ഷാന എന്ന സ്വകാര്യ ബസാണ് ഇടിച്ചത്. കഴിഞ്ഞ ദിവസമാണ് ലോറന്‍സ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്.

ബൈക്ക് റോഡരികിൽ പാർക്ക് ചെയ്ത ശേഷം സമീപത്തെ കടയിലേക്ക് കയറുന്നതിനിടെ അമിതവേഗതയിൽ എത്തിയ ബസ് ലോറൻസിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഭാര്യ: അനില. മക്കൾ: അഞ്ചു, അന്ന.

Advertisment