Advertisment

കുന്ദമം​ഗലത്ത് കാള വിരണ്ട് ഓടി മൂന്ന് പേർക്ക് പരുക്ക്

New Update

publive-image

കോഴിക്കോട്: കുന്ദമം​ഗലത്ത് പരിഭ്രാന്തി പരത്തി കാള വിരണ്ട് ഓടി മൂന്ന് പേർക്ക് പരുക്ക്. കാരന്തൂരിൽ അറവ് ശാലക്കാർ കൊണ്ടുവന്ന കാളയാണ് വിരണ്ട് ഓടിയത്. ഒരു സ്ത്രീയും ഒരു കുട്ടിയും പരുക്ക് പറ്റിയവരിൽ ഉൾപ്പെടുന്നു. കാള വിരണ്ടത് കണ്ട് ഓടിയപ്പോഴാണ് സ്ത്രീക്കും കുട്ടിക്കും വീണ് പരുക്കേറ്റത്. വൈകിട്ട് ഏഴുമണിയോടെ കുന്ദമംഗലം എ യുപി സ്കൂളിന് സമീപമായിരുന്നു സംഭവം. കാരന്തൂരിൽ നിന്ന് ഓടിയ കാള കുന്ദമം​ഗലത്തെത്തുകയായിരുന്നു. വാഹനങ്ങൾക്ക് കുറുകെ ഓടിയ കാള അരമണിക്കൂറോളം ടൗണിൽ പരിഭ്രാന്തി പരത്തി. പിന്നീട് നാട്ടുകാർ ചേർന്ന് കാളയെ പിടികൂടുകയായിരുന്നു.

Advertisment