Advertisment

അമിതമായ ഫോൺ ഉപയോഗം വീട്ടുകാർ ചോദ്യം ചെയ്തു; കണ്ണൂരിൽ പെൺകുട്ടി ജീവനൊടുക്കി

New Update

publive-image

കണ്ണൂർ: മൊബൈൽ ഫോൺ ഉപയോഗം മാതാപിതാക്കൾ നിർദ്ദേശിച്ചതിനെ തുടർന്ന് തുടർന്ന് വിഷം കഴിച്ച് വിദ്യാർത്ഥിനി ജീവനൊടുക്കി. കണ്ണൂർ ആലക്കോട് ബിജു - ലിസ ദമ്പതികളുടെ മകൾ ഫ്രഡിൽ മരിയയാണ് മരിച്ചത്. ലാബ് ടെക്നീഷ്യൻ വിദ്യാർത്ഥിയാണ് ഫ്രഡിൽ മരിയ. മൂന്ന് ദിവസം മുൻപ് വീട്ടിൽ വച്ച് എലി വിഷം കഴിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ തുടരവേ ഇന്ന് വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Advertisment