Advertisment

കേരളത്തിലെ തീരദേശത്തെ ആദ്യ ഡോക്ടർ സുൽഫത്തിനെ പൊന്നാനി മണ്ഡലം കോൺഗ്രസ് അനുമോദിച്ചു

New Update

publive-image

Advertisment

പൊന്നാനി: കേരളത്തിലെ തീരദേശത്തിന് അഭിമാനമായി പൊന്നാനിയിലെ മൽസ്യതൊഴിലാളി കുടുംബത്തിലെ സുൽഫത്ത് ഡോക്ടറായി. 2017 ൽ മെഡിക്കൽ എൻട്രൻസ് എഴുതി സ്വയാശ്രയ മെഡിക്കൽ കോളേജിൽ അഡ്മിഷൻ ലഭിച്ച മൽസ്യതൊഴിലാളി കുടുംബമായ ഇ.കെ.ലത്തീഫിന്റെ യും ലൈലയുടെയും മകളായ സുൽഫത്തിന് ഫീസ് കൊടുക്കുവാൻ നിർവ്വാഹമുണ്ടായിരുന്നില്ല.

അന്ന് പൊന്നാനി നിയമസഭ അംഗമായ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ ശ്രമഫലമായി സർക്കാറിൽ സമ്മർദ്ദം ചെലുത്തി ഫിഷറീസ് വകുപ്പിനെ കൊണ്ട് ഉന്നത വിദ്യഭ്യാസത്തിന് മൽസ്യതൊഴിലാളികളുടെ മക്കൾക്ക് പഠനത്തിന് ഫീസ് നൽകുവാനുള്ള തീരുമാനമെടുത്തു.

ഇതിന്റെ അടിസ്ഥാനത്തിൽ കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിൽ പഠനം തുടങ്ങിയ സുൽഫത്ത് എം.ബി.ബി.സ് പൂർത്തിയാക്കി തീരദേശത്തെ മൽസ്യതൊഴിലാളി കുടുംബത്തെ ആദ്യ ഡോക്ടറായി.

ഫിഷറീസ് വകുപ്പ് ഫീസ് അടച്ച് കേരളത്തിലെ തീരദേശത്തെ ആദ്യ ഡോക്ടർ സുൽഫത്തിനെ

പൊന്നാനി മണ്ഡലം കോൺഗ്രസ് അനുമോദിച്ചു. കെ.പി.സി.സി അംഗം വി.സെയ്തു മുഹമ്മത് തങ്ങൾ ഉപഹാരം നൽകി. ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.അഷറഫ് ഗോൾഡ് മെഡൽ നൽകി. ഡി.സി.സി വൈസ് പ്രസിഡണ്ട് ചന്ദ്രവല്ലി ഷാൾ അണിയിച്ചു. മണ്ഡലം പ്രസിഡണ്ട് എം.അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. എ.പവിത്രകുമാർ, പി.സക്കീർ അഴീക്കൽ, കെ.സദാനന്ദൻ, മനാഫ് കാവി, ജലീൽ പുതുപൊന്നാനി, കെ.മുഹമ്മത് ,കെ.സിദ്ധീക്ക് എന്നിവർ പങ്കെടുത്തു.

Advertisment