Advertisment

മലപ്പുറത്ത് തോണി മറിഞ്ഞ് രണ്ട് സ്ത്രീകള്‍ മരിച്ചു; രണ്ടു പേർക്കായി തിരച്ചിൽ

New Update

publive-image

മലപ്പുറം: പുറത്തൂര്‍ കളൂരില്‍ കക്ക വാരുന്നതിനിടെ പുഴയില്‍ തോണി മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. റുഖിയ, സൈനബ എന്നിവരാണ് മരിച്ചത്. അബൂബക്കര്‍, സലാം എന്നിവര്‍ക്കായി തിരച്ചില്‍ തുടരുന്നു. കക്ക ശേഖരിക്കാന്‍ പോയ ഒരേ കുടുംബത്തില്‍ നിന്നുമുള്ള ആളുകളാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം. ശനിയാഴ്ച വൈകീട്ട് ഏഴു മണിയോടെയായിരുന്നു അപകടം.

Advertisment