Advertisment

കാന്തപുരം ചെറിയ എ പി മുസ്‍ലിയാരെ പൊന്നാനി അനുസ്മരിച്ചു; "പണ്ഡിതൻമാരുടെ വിയോഗത്തിൽ കാലം കേഴുന്നു"

New Update

publive-image

Advertisment

പൊന്നാനി: പഴയ കാല സർവാദരണീയരായ ഇസ്ലാമിക പണ്ഡിതന്മാരുടെ അക്ഷയ കേന്ദ്രമായിരുന്ന പൊന്നാനി ഇയ്യിടെ വിടപറഞ്ഞ കേരളത്തിലെ ഒരു സമുന്നത പണ്ഡിതനെ ദുഖാർദ്രരായി അനുസ്മരിച്ചു. പൊന്നാനി വലിയ ജുമുഅത്ത് പരിപാലന കമ്മിറ്റി സംഘടിപ്പിച്ച കാന്തപുരം ചെറിയ എപി മുഹദ് മുസ് ലിയാർ അനുസ്മരണം മരണാനന്തര ജീവിതത്തിനായി എല്ലാവരും സർവ്വനേരത്തും ഒരുങ്ങിയിരിക്കണമെന്ന സന്ദേശം സദസ്യരെ ഓർമപ്പെടുത്തി.

വലിയ ജുമുഅ ത്ത് പള്ളി ജനറൽ സെക്രട്ടറി വി സൈദ് മുഹമ്മദ് തങ്ങൾ അനുസ്മരണ യോഗം ഉദ്‌ഘാടനം ചെയ്തു. ഇമാം അബ്ദുല്ല ബാഖവി ഇയ്യാട് അധ്യക്ഷത വഹിച്ചു.

കേരളഹജ്ജ് കമ്മിറ്റ് മെമ്പർ , ഇ കെ സിദ്ധീഖ്, മുഹമ്മദ് ഹാജി, അമ്മാട്ടി മുസ്ലിയാർ, ടി വി അബ്ദുറഹിമാൻ മാസ്റ്റർ, മുദരിസ് മാരായ , എന്നിവർ വിടപറഞ്ഞ ഉസ്താദിനെ അനുസ്മരിച്ചു.

publive-image

സയ്യിദ് ഹബീബ് തുറാബ് സഖാഫി തലപ്പാറ ദുആ മജ്‌ലിസിന് നേതൃത്വം നൽകി.

വിടപറഞ്ഞ പണ്ഡിത ശ്രേഷ്ടനെ അനുസ്മരിച്ചുകൊണ്ടുള്ള മുഖ്യ പ്രഭാഷണം സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ നിർവഹിച്ചു. എല്ലാവർഷവും മർകസിൽ നിന്ന് വിളക്കത്തിരിക്കാൻ ആയിരത്തിൽപരം മുതഅല്ലിമീങ്ങളുമായി ഉസ്താദവർകൾ എത്തിചേരാറുണ്ടെന്നും ശൈഖ് സൈനുദ്ധീൻ മഖ്‌ദൂം തങ്ങളുടെ ഫത്ഹുൽ മുഈൻ എന്ന വിശ്വപ്രസിദ്ധമായ ഗ്രന്ഥം ശിഷ്യന്മാർക്ക് വായിച്ചു കൊടുക്കാറ് മർഹൂം കാന്തപുരം ചെറിയ എ പി ഉസ്താദ് ആണെന്നും അദ്ദേഹത്തെ അനുസ്മരിച്ചു. ആ പരിപാടിയിൽ എല്ലാവർക്കും വൈജ്ഞാനിക പ്രഭ ലഭിക്കാറുണ്ട്.

ഫത്‍വ (മതവിധി) പുറപ്പെടുവിക്കുന്നതിൽ ഏറെ അഗ്രഗണ്യനായിരുന്നു കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രഥമ ശിഷ്യൻ ആയി അറിയപ്പെടുന്ന ചെറിയ ഉസ്താദ് എന്നും ഖാസിം കോയ വിവരിച്ചു.

സയ്യിദ് ഫളൽ തങ്ങൾ ചെറുവണ്ണൂർ സ്വാഗതവും ഉമ്മർ ഇർഫാനി നന്ദിയും പറഞ്ഞു.

Advertisment