Advertisment

മതേതരത്വം എന്നാൽ രാജ്യം പിന്തുടരുന്ന നിലപാടാണ്; അവിടുത്തെ ജനങ്ങൾ മതമില്ലാതെ ജീവിക്കണമെന്നല്ലാ": അലിയാർ ഖാസിമി

New Update

publive-image

Advertisment

പൊന്നാനി: മതേതര രാജ്യം എന്നതിനർത്ഥം അവിടുത്തെ ജനങ്ങളെല്ലാം മതം ഉപേക്ഷിക്കണമെന്നോ മതരഹിതരായി ജീവിക്കണം എന്നോ അല്ലെന്നും വിവിധ മതക്കാർ ഒന്നിച്ച് കഴിയുന്ന രാജ്യത്ത് അവിടുത്തെ നിയമ, നീതി നിർവഹണത്തിൽ രാജ്യം മുറുകെപ്പിടിക്കേണ്ട നയ നിലപാടുകളെയാണ് അത് അർത്ഥമാക്കുന്നതെന്നും പ്രമുഖ പണ്ഡിതനും ഉജ്ജ്വല വാഗ്മിയുമായ ഉസ്താദ് വി എച് അലിയാർ ഖാസിമി പറഞ്ഞു. ജംഇയ്യത്ത് ഉലമ എ ഹിന്ദ് ദേശവ്യാപകമായി നടത്തിവരുന്ന സീറത്തുന്നബി കാമ്പയിന്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മറ്റി പൊന്നാനി തൃക്കാവ് മാസ് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ബഹുജന സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അലിയാർ ഖാസിമി.

"കാരുണ്യ നബിയെ അറിയുക, അടുക്കുക " എന്ന ശീർഷകത്തോടെയുള്ള സീറത്തുന്നബി കാമ്പയിൻ. മതനിരാസം വൻകിട രാജ്യങ്ങളിൽ ഉണ്ടാക്കികൊണ്ടിരിക്കുന്ന സാമൂഹ്യ കുടുംബ അരക്ഷിതാവസ്ഥകളും അപരിഹാര്യമായ തിന്മകളും കണ്ടിട്ടും അനുഭവിച്ചിട്ടും അതിൽ നിന്ന് പാഠം പഠിക്കുന്നതിന് പകരം മത മൂല്യങ്ങൾ തിരസ്കരിചു കൊണ്ടുള്ള ജീവിതരീതി നമ്മുടെ സമൂഹങ്ങളിലും വിദ്യാഭ്യാസത്തിലും അടിച്ചേല്പിക്കാനുള്ള നീക്കങ്ങൾക്കെതിരെ അദ്ദേഹം പൊതുജനങ്ങളെ ഉൽബോധിപ്പിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ വീരേതിഹാസം രചിച്ച പണ്ഡിത വര്യരുടെ നേതൃത്വത്തിൽ രൂപീകൃതമായ, ഒരു നൂറ്റാണ്ടിലേറെക്കാലമായി ഇന്ത്യാ രാജ്യത്ത് പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന സംഘനയാണ് ജംഇയ്യത്ത് ഉലമ എ ഹിന്ദ് എന്ന് ബഹുജന സംഗത്തിന്റെ സംഘാടകരെ പരിചയപ്പെടുത്തി കൊണ്ട് പരിപാടി ഉദ്‌ഘാടനം നിർവഹിച്ച സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ഉസ്താദ് അബ്ദുൾ ഗഫ്ഫാർ കൗസരി പറഞ്ഞു.

publive-image

പാഠ്യപദ്ധതി പരിഷ്കരണത്തിലെ ഹിഡൻ അജണ്ടകൾ തിരുത്താൻ സർക്കാർ തയ്യാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.മദ്യശാലകൾ അടച്ച് വേണം ലഹരിക്കെതിരെയുള്ള പോരാട്ടം നടത്തേണ്ടതെന്നും സമ്മേളനം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡണ്ട് ഉസ്താദ് ഈസാ കൗസരി അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡണ്ടുമാരായ വി കെ മുഹമ്മദ് ബശീർ ഖാസിമി പെരിന്തൽമണ്ണ, മുഫ്ത്തി മുഹമ്മദ് മൗലവി ആനക്കയം, ജില്ലാ ജോയിന്റ് സെക്രട്ടറി ഹാഫിള് വി എം ബി അശ്റഫ്, ജില്ലാ വർക്കിംഗ് കമ്മറ്റി അംഗം ഉസ്താദ് മുഹമ്മദ് റാഫി മൗലവി തുടങ്ങിയവർ സംസാരിച്ചു.

ഹാഫിള് ശുഅയ്ബ് റഹ്മാൻ നജ്‌മി ആമുഖവും ഉസ്താദ് ഹബീബ് റഹ്മാൻ സമാപനവും നിർവ്വഹിച്ചു."തീരം ഫൗണ്ടേഷൻ" നിർമിക്കുന്ന സൗജന്യ വീടുകൾക്കുള്ള ഫണ്ട് കൈമാറി

കടൽ ക്ഷോഭത്തിലും പ്രളയത്തിലും വീടുകൾ നഷ്ട്ടപ്പെട്ട തീരദേശ നിവാസികൾക്ക് വേണ്ടി ജംഇയ്യത്ത് ഉലമ എ ഹിന്ദിന്റെ ആഭിമുഖ്യത്തിലുള്ള "തീരം ഫൗണ്ടേഷൻ" നിർമിക്കുന്ന വീടുകളുടെ നിർമാണ ഫണ്ടിലേക്ക് പൊന്നാനി താലൂക് കമ്മിറ്റി സ്വരൂപിച്ച ഫണ്ട് ഭാരവാഹികൾ ചടങ്ങിൽ വെച്ച് കൈമാറി.

വീടുകൾ കടൽ തിന്നു പോയ ദരിദ്രമായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി സൗജന്യ വീടുകൾ നിർമിക്കാൻ "തീരം ഫൗണ്ടേഷൻ" വെളിയംകോട് തവളക്കുളം ഏരിയയിൽ 84 സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്. പ്രസ്തുത പദ്ധ്വതിയിലേയ്ക്കുള്ള പൊന്നാനി കമ്മിറ്റിയുടെ ഫണ്ടാണ് തീരം ഫൗണ്ടേഷൻ ഭാരവാഹികൾ കൈപറ്റിയത്.

Advertisment