Advertisment

ക്നാനായ ബാങ്ക് തിരഞ്ഞെടുപ്പിനു മുൻപേ സഹകരണ മുന്നേറ്റ മുന്നണിക്ക് തിരിച്ചടി

New Update

publive-image

Advertisment

സ്റ്റീഫൻ ജോർജിനെ നേതൃത്വത്തിലുള്ള സഹകരണ മുന്നേറ്റ മുന്നണിക്ക് ബാങ്ക് തെരഞ്ഞെടുപ്പിന് മുൻപേ വൻ തിരിച്ചടി. സഹകരണ മുന്നേറ്റം മുന്നണിയുടെ പാനലിൽ മത്സരിക്കുന്ന ഏഴ് പേരെ അയോഗ്യരാക്കി കൊണ്ട് സെൻട്രൽ രജിസ്ട്രാർ ഓഫ് കോർപ്പറേറ്റീവ് സൊസൈറ്റിയുടെ വിധി ന്യായം ഇന്ന് എത്തിയിരിക്കുകയാണ്.

നിയമപരമായി രണ്ട് തവണ മാത്രമാണ് തുടർച്ചയായി ഒരാൾക്ക് ഡയറക്ടർബോർഡിൽ തുടരുവാൻ സാധിക്കുകയുള്ളൂ . എന്നാൽ ഈ നിബന്ധന യെ മറികടക്കുവാൻ വേണ്ടി ജനറൽ ബോഡി മീറ്റിംഗ് വിളിച്ച് ബൈലോ തിരുത്തുവാൻ ഇപ്പോഴത്തെ ഭരണ സമതി ശ്രമിച്ചു . ഇത് തടഞ്ഞുകൊണ്ടാണ് സെൻട്രൽ രജിസ്ട്രേഷൻ ഡിപ്പാർട്ട്മെൻറ് വിധി ന്യായം ഇന്ന് പുറത്തുവന്നിരിക്കുന്നത് .

ഇത് ഇലക്ഷന്‌ മുൻപേ സ്റ്റീഫൻ ജോർജ് ന്റെ നേതൃത്വത്തിലുള്ള ടീമിന് ഏറ്റ കനത്ത തിരിച്ചടിയും ഇലക്ഷൻ റിസൾട്ട് മുന്നോടിയും ആയിട്ടാണ് സാധാരണ ജനങ്ങൾ വിധിയെ കാണുന്നത്.

ഈ വിധി പുനരുദ്ധാരണ മുന്നണി യെ സംബന്ധിച്ചെടുത്തോളം വളരെയേറെ ഉത്തേജനവും ആത്മവിശ്വാസവും നൽകുന്നു .

Advertisment