Advertisment

കൊയിലാണ്ടിയില്‍ കൈക്കുഞ്ഞുമായി യുവതി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു! സ്വന്തം വീട്ടുകാര്‍ക്കെതിരെ പരാതിയുമായി യുവതിയുടെ ഭര്‍ത്താവ്‌

New Update

publive-image

കൊയിലാണ്ടി: കൈക്കുഞ്ഞുമായി യുവതി ട്രെയിനിന് മുന്നില്‍ ചാടി മരിച്ച സംഭവത്തില്‍ സ്വന്തം വീട്ടുകാര്‍ക്കെതിരെ പരാതിയുമായി യുവതിയുടെ ഭര്‍ത്താവ്. തന്റെ സഹോദരങ്ങളുടെ പീഡനംമൂലമാണ് ഭാര്യ കുഞ്ഞുമായി ട്രെയിനിനു മുന്‍പില്‍ ചാടി മരിക്കാന്‍ കാരണമെന്നാണ് ഭര്‍ത്താവ് സുരേഷിന്റെ ആരോപണം.

ഇക്കഴിഞ്ഞ 30നാണ് കൊയിലാണ്ടി കൊല്ലംവളപ്പില്‍ പ്രബിതയും ഒന്‍പതു മാസം പ്രായമുള്ള ഇളയമകള്‍ അനുഷികയും മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന നിക്ഷേപം തട്ടിയെടുത്തു എന്നാരോപിച്ചു ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പ്രബിതയുടെ മൂത്ത മകളും ആരോപിച്ചു.

Advertisment