Advertisment

കോഴിക്കോട് അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്; കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി കസ്റ്റഡിയില്‍

New Update

publive-image

കോഴിക്കോട്: ബംഗാള്‍ സ്വദേശിയായ അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. റെയില്‍വേ സ്റ്റേഷന്‍ റോഡിനടുത്താണ്‌ സാബക്ക് ഷെയ്ക്ക് എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണം തലയ്ക്ക് പിന്നില്‍ ഭാരമുള്ള വസ്തുകൊണ്ടുള്ള അടിയേറ്റതുകൊണ്ടാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. ഇയാൾക്കൊപ്പം ഞായറാഴ്ച രാത്രിയുണ്ടായിരുന്ന തമിഴ്നാട് സ്വദേശിയാണ് കേസിലെ പ്രതി. ഇയാളെ കസ്റ്റഡിയിലെടുത്തു. കല്ലുകൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Advertisment