Advertisment

11 ജില്ലകളിലെ ബ്ലോക്ക് കോൺ​ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു

New Update

സംസ്ഥാനത്തെ 11 ജില്ലകളിലെ ബ്ലോക്ക് കോൺ​ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരെ പ്രഖ്യാപിച്ച് കെപിസിസി. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവിട്ടത്.

Advertisment

publive-image

നിലവിൽ കണ്ണൂർ, കാസർ​ഗോഡ്, കൊല്ലം, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട, തൃശൂർ, വയനാട്, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലെ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളുടെ ലിസ്റ്റാണ് പുറത്തുവന്നിട്ടുള്ളത്. തിരുവനന്തപുരം, കോട്ടയം, മലപ്പുറം എന്നീ ജില്ലകളിലെ ഭാരവാഹികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.

കണ്ണൂരിൽ 23, കാസർ​ഗോഡ് 11, കൊല്ലം 22, കോഴിക്കോട് 26, പാലക്കാട് 22, പത്തനംതിട്ട 10, തൃശൂർ 24, വയനാട് 6, ആലപ്പുഴ 18, എറണാകുളം 25, ഇടുക്കി 10 എന്നിങ്ങനെ ആകെ 197 ബ്ലോക്കുകളിലെ പ്രസിഡന്റുമാരുടെ പേര് വിവരങ്ങളാണ് കെ സുധാകരൻ ഒദ്യോ​ഗികമായി പുറത്തുവിട്ടത്.

 

 

Advertisment