Advertisment

നടനും പൊതു പ്രവര്‍ത്തകനുമായ ഇന്നസെന്റിന് വിടചൊല്ലി ജന്മനാടായ ഇരിങ്ങാലക്കുട; മൃതദേഹത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ വഴിനീളെ കാത്തുനിന്നത് നിരവധി പേർ

New Update

ഇരിങ്ങാലക്കുട: നടനും പൊതു പ്രവര്‍ത്തകനുമായ ഇന്നസെന്റിന് വിടചൊല്ലി ജന്മനാടായ ഇരിങ്ങാലക്കുട. കൊച്ചിയിലെ പൊതു ദര്‍ശനങ്ങള്‍ക്ക് ശേഷം ഇന്നസെന്റിന്റെ മൃതദേഹം ഇരിങ്ങാലക്കുടയില്‍ എത്തിച്ചു.വിലാപയാത്രയായി ഇരിങ്ങാലക്കുടയില്‍ എത്തിച്ച മൃതദേഹം ടൗണ്‍ഹാളില്‍ പൊതുദര്‍ശത്തിന് വച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ഹാളില്‍ എത്തി ഇന്നസെന്റിന് അന്തിമോപചാരമര്‍പ്പിച്ചു.

publive-image

ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ടോടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. സെന്റ് തോമസ് കത്തീഡ്രലില്‍ ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്.കൊച്ചിയില്‍ നിന്നും വിലാപയാത്രയായി ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോയ ഇന്നസെന്റിന്റെ മൃതദേഹത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ നിരവധി പേരാണ് വഴിനീളെ കാത്തുനിന്നത്.

Advertisment