Advertisment

വിവാഹിതനാണെന്ന കാര്യം മറച്ചു വച്ചു, 15 കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

New Update

publive-image

Advertisment

കൊച്ചി: ബസ് യാത്രക്കിടെ പരിചയപ്പെട്ട വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ബസ് ജീവനക്കാരൻ അറസ്റ്റിൽ. എടത്തല ജിസിഡിഎ കോളനിക്ക് സമീപം കാനത്തിൽ വീട്ടിൽ ശരത്തി(28)നെയാണ് പോക്സോ നിയമപ്രകാരം കേസെടുത്ത് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണിയാൾ. വിവാഹിതനാണെന്ന് വിവരം മറച്ചുവെച്ചായിരുന്നു ബന്ധം സ്ഥാപിച്ചത്.

ബസ് തൊഴിലാളിയായിരുന്നപ്പോൾ പരിചയപ്പെട്ട 15 വയസുകാരിയെയാണ് ശരത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. വഴങ്ങിയില്ലെങ്കിൽ ആത്മഹത്യചെയ്യുമെന്നും പെൺകുട്ടിയാണ് അതിനുത്തരവാദി എന്ന് ആളുകളെ അറിയിക്കുമെന്നും പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ മാതാപിതാക്കൾ തൃക്കാക്കര പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ കൗൺസിലിങ്ങിലാണ് പീഡനം വിവരം പുറത്തറിയുന്നത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisment