Advertisment

കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി സ്വര്‍ണം കൊണ്ടുവന്ന യുവതി പിടിയില്‍

New Update

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ അനധികൃതമായി സ്വര്‍ണം കൊണ്ടുവന്ന യുവതി പിടിയില്‍. വിപണിയില്‍ ഒരു കോടി 17 ലക്ഷം രൂപ വിലമതിയ്ക്കുന്ന സ്വര്‍ണവുമായി കോഴിക്കോട് കുന്നമംഗലം സ്വദേശി ഷബ്‌ന (33)യാണ് പിടിയിലായത്.

publive-image

ജിദ്ദയില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് യുവതി എത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ യുവതിയെ, പൊലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മിശ്രിത രൂപത്തില്‍ 1884 ഗ്രാം സ്വര്‍ണ്ണമാണ് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കൊണ്ടുവന്നിരുന്നത്.

Advertisment