Advertisment

പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറിയ സംഭവം, പൊലീസ് കേസെടുത്തു

New Update

പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. മൂഴിയാർ പൊലീസാണ് കേസെടുത്തത്. തിരുവിതാംകൂർ ദേവസ്വം കമ്മീഷണറുടെ പരാതിയിലാണ് കേസ്. വിശ്വാസത്തെ അവഹേളിക്കൽ, മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

publive-image

വനം വികസന കോർപ്പറേഷനിലെ രണ്ട് ഉദ്യോഗസ്ഥരാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. ഇവരാണ് നാരായണസ്വാമി ഉൾപ്പെടെയുള്ളവരെ പൊന്നമ്പലമേട്ടിലേക്ക് കടത്തിവിട്ടത്. അതേസമയം, ഒന്നാംപ്രതി നാരായണ സ്വാമി ഉടൻ പിടിയിലാകുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

Advertisment