Advertisment

ബാങ്കിങ് സേവന മേഖലയിലെ നൈപുണ്യ കോഴ്‌സുകൾക്ക്  തമിഴ്നാട് അപെക്സ് സ്കിൽ ഡവലപ്മെന്റ് സെന്ററും അസാപ് കേരളയും കൈകോർക്കുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ബാങ്കിങ്, ഫിനാൻഷ്യൽ സേവനങ്ങൾ, ഇൻഷുറൻസ് (BFSI) രംഗത്ത് നൈപുണ്യ പരിശീലന കോഴ്‌സുകൾ വികസിപ്പിച്ചു നടപ്പിലാക്കുന്നതിന്  അസാപ് കേരളയും തമിഴ്നാട് സർക്കാരിന്റെ നൈപുണ്യ വികസന ഏജൻസിയായ തമിഴ്നാട് അപെക്സ് സ്കിൽ ഡവലപ്മെന്റ് സെന്ററും പരസ്പര സഹകരണത്തിന് ധാരണയിലെത്തി. അസാപ് കേരള ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇതുസംബന്ധിച്ച കരാറൊപ്പിട്ടു. ഇതു പ്രകാരം ബാങ്കിങ്, ഫിനാൻസ്, ഇൻഷുറൻസ് മേഖലകളിൽ ആവശ്യമായ നൈപുണ്യ പരിശീലന കോഴ്സുകൾക്ക് അസാപ് കേരള രൂപം നൽകും. ഈ കോഴ്സുകൾ രണ്ടു സംസ്ഥാനങ്ങളിലും നടപ്പിലാക്കുകയും ചെയ്യും.

പുതുതലമുറാ ബാങ്കിങ് രംഗത്തെ പുതിയ തൊഴിൽ ആവശ്യങ്ങൾ പരിഗണിച്ച് തൊഴിൽ സാധ്യത വർധിപ്പിക്കുന്ന കോഴ്സുകളായിരിക്കും അസാപ് കേരള വിദഗ്ധരുടെ നേതൃത്വത്തിൽ രൂപകൽപ്പന ചെയ്യുക. പരിശീലനത്തിനും ഇന്റേൺഷിപ്പിനും സംയുക്ത സർട്ടിഫിക്കേഷനും നൽകും. ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട നൈപുണി ശിൽപ്പശാലകൾ, കോൺഫറൻസുകൾ, സിംപോസിയങ്ങൾ തുടങ്ങിയവ ഇരു സംസ്ഥാനങ്ങളിലും സംഘടിപ്പിക്കാനും ധാരണയായി.

“യുവജനങ്ങളുടെ തൊഴിൽക്ഷമത വർധിപ്പിക്കുന്നതിനും അവരെ തൊഴിൽ സജ്ജരാക്കുന്നതിനുമുള്ള നൈപുണ്യ വികസന, പരിശീലന സൗകര്യങ്ങൾ ഒരുക്കുന്നതിൽ രാജ്യത്ത് മാതൃകാപരമായ മുന്നേറ്റമുണ്ടാക്കിയ സ്ഥാപനമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ വികസന സംരംഭമായ അസാപ് കേരള. ഈ രംഗത്തെ അസാപിന്റെ വൈദഗ്ധ്യം തമിഴ്നാട് അപെക്സ് സ്കിൽ ഡവലപ്മെന്റ് സെന്ററുമായി പങ്കുവയ്ക്കുന്നതും അവരുമായുള്ള സംയുക്ത സഹകരണവും ഇരു സംസ്ഥാനങ്ങളിലേയും യുവജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യും,” അസാപ് കേരള പ്രൊക്യൂർമെൻറ് ഹെഡും സി എം ഡി ഇൻ-ചാർജുമായ അൻവർ ഹുസൈൻ പറഞ്ഞു.

അൻവർ ഹുസൈൻ, കരിക്കുലം ഹെഡ് കമാൻഡർ വിനോദ് ശങ്കർ, തമിഴ്നാട് അപെക്സ് സ്കിൽ ഡവലപ്മെന്റ് സെന്റർ മാനേജിങ് ഡയറക്ടർ ടി അജയ്, ഡയറക്ടർ സായി സുമന്ത് എന്നിവർ പങ്കെടുത്തു.

Advertisment